ജിദ്ദയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. ജിദ്ദയിൽ പ്രവാസിയായി ആദ്യ കാലത്ത് സൗദി കയ്റോ ബാങ്കിലും തുടർന്ന് സൗദി ബിൻ ലാദൻ കമ്പനിയിലും ജോലി ചെയ്തിരുന്നു.

റിയാദ്: ദീർഘകാലം സൗദി അറേബ്യയിലെ ജിദ്ദയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി നാട്ടിൽ നിര്യാതനായി. വണ്ടൂർ അയിനിക്കോട് സ്വദേശി പോക്കാവിൽ അബൂബക്കർ (70) ആണ് മരിച്ചത്. ജിദ്ദയിൽ പ്രവാസിയായി ആദ്യ കാലത്ത് സൗദി കയ്റോ ബാങ്കിലും തുടർന്ന് സൗദി ബിൻ ലാദൻ കമ്പനിയിലും ജോലി ചെയ്തിരുന്നു.

ഭാര്യ: എ.ടി മാജിത പാണ്ടിക്കാട്, മക്കൾ: അജ്മൽ സാഹിർ (സൗദി ബിൻ ലാദൻ കമ്പനി, ജിദ്ദ), ഡോ. ഫാത്തിമ അമൽ (റിയാദ്), അഹ്ലാം. മരുമക്കൾ: ഡോ. മുഹമ്മദ് ഷറിൻ ചങ്ങനാശ്ശേരി (റിയാദ്), മുഹമ്മദ് ഷാരിക്ക് കല്ലടി മണ്ണാർക്കാട് (ദമ്മാം).