മുപ്പത് വർഷത്തിലേറെ നീണ്ട പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ കണ്ണൂർ സ്വദേശി നിര്യാതനായി. പഴയകാല റിയാദ് പ്രവാസികൾക്കിടയിൽ ഏറെ സുപരിചിതനായിരുന്നു. ആറ് വർഷം മുൻപാണ് പ്രവാസം അവസാനിപ്പിച്ച് അദ്ദേഹം നാട്ടിൽ സ്ഥിരതാമസമാക്കിയത്.

തലശ്ശേരി: റിയാദിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവാസിയായിരുന്ന കണ്ണൂർ തലശ്ശേരി സ്വദേശി അത്തോളി മുഹമ്മദ് (70) നിര്യാതനായി. റിയാദ് റവാബിയിൽ ദീർഘകാലം വ്യവസായ രംഗത്ത് സജീവമായിരുന്ന അദ്ദേഹം പഴയകാല റിയാദ് പ്രവാസികൾക്കിടയിൽ ഏറെ സുപരിചിതനായിരുന്നു. ആറ് വർഷം മുൻപാണ് പ്രവാസം അവസാനിപ്പിച്ച് അദ്ദേഹം നാട്ടിൽ സ്ഥിരതാമസമാക്കിയത്.

തലശ്ശേരി നൂർജഹാൻ ഹോട്ടൽ ഉടമ പരേതനായ ഹമീദ് ഹാജിയാണ് പിതാവ്. ഭാര്യ: താഹിറാബി. മക്കൾ: ഷാജഹാൻ (ഖത്തർ), അസ്‌കർ (ബഹ്‌റൈൻ), അമീർ, അജ്മൽ (ഇരുവരും റിയാദ്), അസിൽ, നൂർജഹാൻ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച തലശ്ശേരി സെയ്‌ദാർ ജുമുഅഃ മസ്ജിദിൽ നടന്നു. തുടർന്ന് സെയ്ദാർ പള്ളി മഖ്ബറയിൽ ഖബറടക്കി.