കാസർകോട് കുമ്പള സ്വദേശി മുകേഷ് ആണ് മരിച്ചത്. 59 വയസ്സായിരുന്നു

അൽ ഹസ: സൗദി അറേബ്യയിൽ പ്രവാസി മലയാളി നിര്യാതനായി. കാസർകോട് കുമ്പള അരീക്കാട് കുന്ന് സ്വദേശി മുകേഷ് ആണ് മരിച്ചത്. 59 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് അൽ ഹസയിലെ ബിൻജലവി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സുഹൃത്തുക്കളോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കവെ കുഴഞ്ഞുവീണ മുകേഷിനെ കഴിഞ്ഞ മാസം 14നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. പക്ഷാഘാതമുണ്ടായതിനെ തുടർന്ന് ചലനശേഷിയും സംസാരശേഷിയും പൂർണമായും നഷ്ടപ്പെട്ടിരുന്നു. ദീർഘ കാലമായി സൗദിയിൽ പ്രവാസിയായ മുകേഷ് അൽഹസയിലെ സനയ്യയിൽ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു. സാമൂഹിക, സാംസ്കാരിക, സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

read more: മുൻ കുവൈത്ത് പ്രവാസി ഡോ.പ്രശാന്തി ദാമോദരൻ നാട്ടിൽ നിര്യാതയായി