"സ്ക്രീനിൽ നമ്പറുകൾ തെളിഞ്ഞപ്പോൾ ഒപ്പം എണ്ണി. എല്ലാ നമ്പറുകളും മാച്ച് ചെയ്തപ്പോൾ സന്തോഷംകൊണ്ട് അലറിപ്പോയി. ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല."

ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ ഡ്രോയിൽ 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് മലയാളിക്ക്. ബിസിനസ്സുകാരനായ ഷാമോൻ ഷാജിയാണ് വിജയി.

Add Asianetnews as a Preferred SourcegooglePreferred

നിലവിൽ ദുബായിലുള്ള രക്ഷിതാക്കളുടെ അടുത്താണ് ഷാമോൻ. തികച്ചും അപ്രതീക്ഷിതമാണ് ഈ വിജയമെന്ന് അദ്ദേഹത്തിന്റെ പങ്കാളി പറയുന്നു.

“ഞാൻ കേരളത്തിലാണ് താമസിക്കുന്നത്. ഇപ്പോൾ രക്ഷിതാക്കളെ കാണാൻ ദുബായിൽ എത്തിയതാണ്. ഭർത്താവിനൊപ്പം കുറച്ചു മാസങ്ങളായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്.” – അവർ വിശദീകരിച്ചു.

ഫോണിലൂടെ ലൈവ് ഡ്രോ കാണുമ്പോഴാണ് ഗ്രാൻഡ് പ്രൈസ് നേടിയ കാര്യം അറിഞ്ഞതെന്ന് വിജയി പറയുന്നു. സ്ക്രീനിൽ നമ്പറുകൾ തെളിഞ്ഞപ്പോൾ ഒപ്പം എണ്ണി. എല്ലാ നമ്പറുകളും മാച്ച് ചെയ്തപ്പോൾ സന്തോഷംകൊണ്ട് അലറിപ്പോയി. ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല. വളരെയധികം സന്തോഷം തോന്നുന്നു – അവർ പറഞ്ഞു.

ഇത്തവണത്തെ മസെരാറ്റി ഗ്രെക്കാലെ സ്വന്തമാക്കിയത് സൊമാലിയയിൽ നിന്നുള്ള അഹമ്മദ് മൊഹമ്മദ് ആണ്. സഹപ്രവർത്തകരമായ 30 പേർക്കൊപ്പമാണ് അഹമ്മദ് ടിക്കറ്റ് എടുത്തത്.

ഏപ്രിലിൽ നിരവധി സമ്മാനങ്ങൾ ആണ് ബിഗ് ടിക്കറ്റ് നൽകുന്നത്. ആറ് പേർക്ക് മില്യണയർമാരാകാൻ അവസരമുണ്ട്.

25 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. അഞ്ച് പേർക്ക് ഓരോ മില്യൺ ദിർഹംവീതം സമാശ്വാസ സമ്മാനവും ലഭിക്കും.

ഇ-ഡ്രോകൾ ആഴ്ച്ചതോറും തുടരും. നാല് വിജയികൾക്ക് 25,000 ദിർഹംവീതമാണ് സമ്മാനം. ബിഗ് വിൻ മത്സരം ഏപ്രിൽ 24 വരെ തുടരും. ഒറ്റ ഇടപാടിൽ രണ്ടോ അതിലധികമോ ടിക്കറ്റുകൾ എടുത്താൽ ഇതിൽ പങ്കെടുക്കാം. നാല് വിജയികൾക്ക് 50,000 ദിർഹം മുതൽ 150,000 ദിർഹംവരെ നേടാം എന്നതാണ് ഗുണം. ഇവർക്ക് മെയ് 3-ന് നടക്കുന്ന ലൈവ് ഡ്രോയിലും പങ്കെടുക്കാം.

ഡ്രീം കാർ സീരീസിൽ രണ്ട് ലക്ഷുറി വാഹനങ്ങൾ സ്വന്തമാക്കാം. ലാൻഡ് റോവർ ഡിഫൻഡർ മെയ് 3-നും റേഞ്ച് റോവർ വെലാർ ജൂൺ 3-നും വിജയികൾക്ക് സ്വന്തമാകും.