ഖത്തർ ചേംബർ ഓഫ് കൊമേഴ്സ് ആസ്ഥാനം സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഖത്തർ ചേംബർ ഫസ്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അഹമ്മദ് ബിൻ ത്വാർ അൽ കുവാരി മുഖ്യമന്ത്രിയെ സ്വീകരിച്ചു.

ദോഹ: ഖത്തർ ചേംബർ ഓഫ് കൊമേഴ്സ് ആസ്ഥാനം സന്ദർശിച്ച്‌ കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ഖത്തർ ചേംബർ ഫസ്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അഹമ്മദ് ബിൻ ത്വാർ അൽ കുവാരി മുഖ്യമന്ത്രിയെ സ്വീകരിച്ചു.

ഖത്തർ ചേംബറുമായി മുഖ്യമന്ത്രി ചർച്ചകൾ നടത്തി. ഖത്തർ ചേംബർ ഡയറക്ടർ ബോർഡ് അംഗങ്ങളായ അബ്ദുൾ റഹ്മാൻ അൽ അൻസാരി, ഷഹീൻ മുഹമ്മദ് അൽ മുഹന്നദി, ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, കേരള സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, നോർക്ക വൈസ് ചെയർമാൻ എം.എ. യൂസഫലി, ലുലു ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫ്, സി.വി.റപ്പായി എന്നിവരും ചർച്ചയിൽ സംബന്ധിച്ചു.ഇന്നലെ രാവിലെയാണ് കേരള മുഖ്യമന്ത്രി ദോഹയിലെത്തിയത്. ലോക കേരള സഭയുടെയും മലയാളം മിഷൻ സംസ്‌കൃതി ഖത്തർ ചാപ്റ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'മലയാളോത്സവം 2025'ൽ മുഖ്യമന്ത്രി പങ്കെടുത്തു.

ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിക്ക് 'ഷീൽഡ് ഓഫ് ഹ്യുമാനിറ്റി' മാനുഷികതാ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ നൽകി. മാനുഷിക മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള ആദരമായാണ് ബഹുമതി. ഖത്തറിലെ കേരളീയ സമൂഹത്തിന് നൽകുന്ന പിന്തുണയ്ക്കും മാനുഷിക പ്രവർത്തനങ്ങൾക്കും നന്ദി അറിയിച്ചു.

ഖത്തറിന്റെ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി ഡോ. മറിയം ബിൻത് നാസർ അൽ മിസ്നദിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച്ചയിൽ ബഹുമതി സമ്മാനിച്ചത്. ഇന്ത്യയ്ക്കും ഖത്തറിലെ കേരളീയ സമൂഹത്തിനും നൽകുന്ന പിന്തുണയും മാനുഷിക മേഖലയിൽ ഖത്തർ തുടരുന്ന പ്രവർത്തനങ്ങൾക്കുമാണ് ബഹുമതി. ഖത്തർ തുടരുന്ന മാനുഷിക പ്രവർകത്തനങ്ങളിലെ അഭിനന്ദനം മുഖ്യമന്ത്രി അറിയിച്ചു.