ഖത്തറിൽ ജോലി ചെയ്യുന്ന മലയാളിക്ക് 140,000 ദിർഹം ലഭിച്ചു

ബിഗ് ടിക്കറ്റ് സീരീസ് 287 ബിഗ് വിൻ മത്സരത്തിൽ സമ്മാനം നേടി മലയാളി. മൊത്തം നാലു പേരാണ് വിജയികൾ. ഇവർ നേടിയ മൊത്തം സമ്മാനത്തുക 590,000 ദിർഹമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മെക്കാനിക്കൽ സൂപ്പർവൈസറായി ഖത്തറിൽ ജോലി ചെയ്യുന്ന അഭിലാഷ് ഉത്തമനാണ് വിജയി. അദ്ദേഹത്തിന് 140,000 ദിർഹം ലഭിച്ചു.

പത്ത് വർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ടെന്ന് അഭിലാഷ് പറയുന്നു. സഹപ്രവർത്തകരായ 22 പേർക്കൊപ്പം ചേർന്നാണ് അഭിലാഷ് ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.

“ഇവിടെ എത്താനായതിൽ സന്തോഷം. ഞാൻ ഒരിക്കലും ഈ നിമിഷം മറക്കില്ല.” – അഭിലാഷ് പറഞ്ഞു. സമ്മാനത്തുകയിൽ തനിക്ക് ലഭിച്ച പങ്ക് കുടുംബത്തിനായി ഉപയോഗിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള മറ്റൊരു വിജയി ബഹ്റൈനിൽ താമസിക്കുന്ന പഞ്ചാബ് സ്വദേശി ലോവി പ്രീത് സിങ് ആണ്. 150,000 ദിർഹമാണ് അദ്ദേഹം നേടിയത്. ഒരു മാസം മുൻപു മാത്രമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുക്കാൻ തുടങ്ങിയത്.

പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റ് കളിച്ചത്. സമ്മാനത്തുക തുല്യമായി വീതിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള പലരും ഈ സംഘത്തിലുണ്ട്. ഇത് താൽക്കാലികമായി പരിഹരിക്കാൻ സമ്മാനത്തുക സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റു രണ്ടു വിജയികൾ വിദേശികളാണ്.

ലെബനനിൽ നിന്നുള്ള മജീജ് അൽബെർട്ടാണ് ഒരു വിജയി. 79 വയസ്സുകാരനായ അദ്ദേഹം 5 വർഷമായി അബുദാബിയിൽ കുടുംബത്തോടൊപ്പം താമസിക്കുകയാണ്.

കഴിഞ്ഞ 20 വർഷമായി അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. ചിലപ്പോൾ തനിച്ചും അല്ലാത്തപ്പോൾ കുടുംബത്തോടൊപ്പവുമാണ് പങ്കെടുക്കുക. സമ്മാനത്തുകയായി 150,000 ദിർഹമാണ് ലഭിച്ചത്. ഈ തുക, വിനോദയാത്രയ്ക്കോ അല്ലെങ്കിൽ അടുപ്പക്കാർക്ക് വേണ്ടിയോ ചെലവഴിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

അവസാന വിജയി ദുബായ് കസ്റ്റംസ് ഉദ്യോഗസ്ഥനായ ജാസിം മുഹമ്മദാണ്. മൂന്നു വർഷമായി ബിഗ് ടിക്കറ്റിൽ ജാസിം പങ്കെടുക്കുന്നുണ്ട്. 150,000 ദിർഹമാണ് അദ്ദേഹം നേടിയത്.

ജൂണിൽ വലിയ സമ്മാനങ്ങളാണ് ബിഗ് ടിക്കറ്റ് നൽകുന്നത്. ഒരു ഭാഗ്യശാലിക്ക് 25 മില്യൺ ദിർഹം നേടാം. ജൂലൈ മൂന്നിനാണ് ഡ്രോ. അഞ്ച് പേർക്ക് 1 മില്യൺ ദിർഹം വീതം സമാശ്വാസ സമ്മാനം ലഭിക്കും.

വീക്കിലി ഡ്രോകളും നടക്കും. നാലു പേർക്ക് ഓരോ ആഴ്ച്ചയും 25000 ദിർഹം വീതം നേടാം.

ജൂണിൽ ബിഗ് ടിക്കറ്റ് എടുത്തവർക്ക് ദി ബിഗ് സ്പിൻ മത്സരത്തിൽ പങ്കെടുക്കാം. ജൂലൈ മൂന്നിന് ഇതിൽ മൂന്നു പേരെ തെരഞ്ഞെടുക്കും. ഇവർക്ക് ഓഗസ്റ്റ് മൂന്നിന് ഗെയിം കളിക്കാം. ഓരോരുത്തർക്കും 1 മില്യൺ ദിർഹം വരെ നേടാനുള്ള അവസരമുണ്ട്.

ഡ്രീം കാർ പ്രൊമോഷനും തുടരും. രണ്ട് വാഹനങ്ങളാണ് നേടാനാകുക. ജൂലൈ മൂന്നിനുള്ള ഡ്രോയിൽ ബി.എം.ഡബ്ല്യു എക്സ്6, ഓഗസ്റ്റിൽ മസെരാറ്റി ഗ്രെക്കാലെ എന്നിവയാണ് അവ.