റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം പെരുമാതുറ സ്വദേശി കിഴക്കേതിൽ വീട്ടിൽ സവാദ് അബ്ദുൽ ജബ്ബാർ (50) ആണ് റിയാദ് റൗദയിൽ മരിച്ചത്. ഞായറാഴ്ച വൈകിട്ട് താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദനയുണ്ടായതിനെ തുടർന്ന് ജബ്ബാറിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മൃതദേഹം റിയാദിൽ തന്നെ ഖബറടക്കും. അതിന് വേണ്ട നടപടിക്രമങ്ങൾക്കായി സഹോദരങ്ങൾക്കും ബന്ധുക്കൾക്കുമൊപ്പം സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, മജീദ് ചിങ്ങോലി, ഷരിക്ക് തൈക്കണ്ടി എന്നിവരുമുണ്ട്.

റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മുൻ അധ്യാപികയായ ഷിമ ബീവിയാണ് ഭാര്യ. മക്കൾ: അബിൻ സവാദ് (22), അഫ്രീൻ സവാദ് (7). പിതാവ്: അബ്ദുൽ ജബ്ബാർ. മാതാവ്: ഹാജറുമ്മാൾ. സഹോദരങ്ങൾ: അബ്ദുൽ വാഹിദ്, മുസ്തഫ, സൈനുദ്ദീൻ, സലിം, സൈഫുദ്ദീൻ (മൂന്നുപേരും റിയാദ്), നസീമ, സലീമ, സജി അഷ്‌റഫ്. 

Read Also: ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

ദുബായിലെ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു