പത്തിലേറെ ഔഷധ സസ്യങ്ങളാണ് ബുര്‍ജ് ഖലീഫയിലെ തന്‍റെ ഫ്ലാറ്റില്‍ സുനില്‍ നടത്തുന്നത്. ഗള്‍ഫ് നാടുകളില്‍ പച്ചിലമരുന്നിന്‍റെ പ്രചാരകന്‍ കൂടിയാണ് ഈ പ്രവാസി മലയാളി. ശതാവരിയും കറിവേപ്പിലയും ചെമ്പരത്തിയും കറ്റാര്‍വാഴയും പനിക്കൂര്‍ക്കയും സുനിലിന്‍റെ കൃഷിത്തോട്ടത്തിലുണ്ട്.

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ 50ാമത്തെ നിലയില്‍ കൃഷി നടത്തുന്ന ഒരു മലയാളിയുണ്ട്. തൃശൂര്‍കാരനായ സുനില്‍. പത്തിലേറെ ഔഷധ സസ്യങ്ങളാണ് ബുര്‍ജ് ഖലീഫയിലെ തന്‍റെ ഫ്ലാറ്റില്‍ സുനില്‍ നടത്തുന്നത്. ഗള്‍ഫ് നാടുകളില്‍ പച്ചിലമരുന്നിന്‍റെ പ്രചാരകന്‍ കൂടിയാണ് ഈ പ്രവാസി മലയാളി. ശതാവരിയും കറിവേപ്പിലയും ചെമ്പരത്തിയും കറ്റാര്‍വാഴയും പനിക്കൂര്‍ക്കയും സുനിലിന്‍റെ കൃഷിത്തോട്ടത്തിലുണ്ട്.

ബുര്‍ജ് ഖലീഫയുടെ പണിപൂര്‍ത്തിയായ 2010 മുതല്‍ ഇവിടുത്തെ താമസക്കാരനാണ് സുനില്‍. ആദ്യം ഫ്ലാറ്റ് സ്വന്തമാക്കിയ 12 പേരില്‍ ഒരാളാണ് സുനില്‍. 1982 ല്‍ ദില്ലിയില്‍ ജോലി തേടിയെത്തിയ സുനില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ജോലിക്ക് കയറി. ഇതിനിടെയാണ് വയറ്റില്‍ അസുഖം പിടിപെട്ടത്. മലേഷ്യയില്‍ നിന്നും കൂണ്‍കൊണ്ട് തയ്യാറാക്കിയ ഒരു ഗുളിക സുഹൃത്ത് നല്‍കിയതാണ് സുനിലിന്‍റെ ജീവിതത്തില്‍ വഴിത്തിരവായത്. ഈ ഗുളിക കഴിച്ചതോടെ അസുഖം പൂര്‍ണ്ണമായും മാറി. ഇതേ അസുഖത്താല്‍ വലഞ്ഞ മറ്റുള്ളവര്‍ക്കും ആരോഗ്യ ഭക്ഷണ ഇനത്തില്‍ പെടുന്ന ഗുളിക എത്തിച്ചുകൊടുത്തു. ഇത് തരക്കേടില്ലാത്ത ബിസിനസാണെന്ന് മനസിലായപ്പോള്‍ സുനില്‍ യുഎയിലേക്ക് വിമാനം കയറി.

കൂണ്‍ കൊണ്ടുണ്ടാക്കുന്ന ടൂത്ത് പേസ്റ്റ്, ഷാംമ്പു, മസാജ് ഓയില്‍, ചെമ്പരത്തി പൂവും തേനും കലര്‍ത്തിയുള്ള ഫേസ് ക്രീം മുല്ലപ്പൂവും വെളിച്ചെണ്ണയും ചേര്‍ത്തുള്ള ബോഡി ലോഷന്‍ തുടങ്ങിയവ ഏവര്‍ക്കും പ്രിയങ്കരമായി. തുടര്‍ന്ന് ബിസിനസ് വ്യാപിപ്പിക്കുകയായിരുന്നു. ഒന്‍പത് രാജ്യങ്ങളിലായി 28 ലേറെ ഉല്‍പ്പനങ്ങളാണ് സുനില്‍ വില്‍ക്കുന്നത്. 

ആരോഗ്യഭക്ഷണമേഖലയുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിലെ പ്രമുഖ യൂണിവേഴ്സിറ്റികളില്‍ നടക്കുന്ന സെമിനാറുകളിലെയും ശില്‍പ്പശാലകളിലെയും സ്ഥിര സാന്നിദ്ധ്യമാണ് സുനില്‍. 20 ലേറെരാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടിുള്ള ഇദ്ദേഹം ഇന്ത്യിലെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് ആരോഗ്യ ഭക്ഷണ മേഖലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ്. ബുര്‍ജ് ഖലീഫയിലെ കൃഷിയിടം വലുതാക്കാനുള്ള പദ്ധതിയുമുണ്ട് സുനിലിന്. ഇതിനായി ഇതിനായി ദുബായി മണലാര്യണത്തില്‍ ഒരു ഫാം തുടങ്ങാനുള്ള ശ്രമമുണ്ട്.