റിയാദ്: വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി യുവാവിനെ സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. റിയാദിലെ ഒരു സ്വകാര്യ സോഫാനിർമാണ കമ്പനിയിൽ ജീവനക്കാരനായ മലപ്പുറം, ആനക്കയം, പന്തല്ലൂര്‍ കിഴക്കുംപറമ്പ് സ്വദേശി ചെറുകപ്പള്ളി സുബൈറിനെയാണ് (26) ബുധനാഴ്ച വൈകീട്ട് നഗരത്തിന്‍റെ തെക്കുഭാഗത്തുള്ള ഹറാജിലെ മുറിയിൽ മരിച്ചുകിടക്കുന്നതായി കണ്ടത്. നാട്ടിൽ അവധിക്ക് പോയ യുവാവ് വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് തിരിച്ചെത്തിയത്. മൂസ, ആയിശ ദമ്പതികളാണ് മാതാപിതാക്കൾ. ഭാര്യ: ഹിബ. ആശിഖ്, മുനീര്‍, ശരീഫ സഹല എന്നിവർ സഹോദരങ്ങൾ. മൃതദേഹം റിയാദിൽ ഖബറടക്കും.