നവകേരള നിർമ്മാണത്തിനുള്ള വിഭവ സമാഹരണത്തിനായി മന്ത്രിതല സംഘം സൗദിയിലേക്ക്. ഈ മാസം 18 മുതൽ 22 വരെയാണ് മന്ത്രിമാരായ എ.കെ. ബാലനും മാത്യു ടി. തോമസും അടങ്ങുന്ന ഉന്നത സംഘത്തിന്റെ സന്ദർശനം.
തിരുവനന്തപുരം: നവകേരള നിർമ്മാണത്തിനുള്ള വിഭവ സമാഹരണത്തിനായി മന്ത്രിതല സംഘം സൗദിയിലേക്ക്. ഈ മാസം 18 മുതൽ 22 വരെയാണ് മന്ത്രിമാരായ എ.കെ. ബാലനും മാത്യു ടി. തോമസും അടങ്ങുന്ന ഉന്നത സംഘത്തിന്റെ സന്ദർശനം.
റിയാദിൽ മാത്യു ടി.തോമസിന്റെ നേതൃത്വത്തിലും ജിദ്ദയിലും ദമാമിലും എകെ ബാലന്റെ നേതൃത്വത്തിലുമാണ് സന്ദർശനം. വിവിധ മലയാളി സംഘടനകളുമായി സംഘം കൂടിക്കാഴ്ച നടത്തും. ഇതിന് മുന്നോടിയായി സൗദിയിൽ നിന്നുള്ള ലോക കേരള സഭാ അംഗങ്ങളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ദമാമിൽ വിവിധ സംഘടനാ നേതാക്കളുടെ യോഗം ചേർന്നു.
