ഫുജൈറ: ഫുജൈറയില്‍ മലയാളി യുവാവ് സുഹൃത്തിന്റെ അടിയേറ്റ് മരിച്ചു. കൊല്ലം സ്വദേശി മനോജാണ് ഒരേ മുറിയില്‍ ഒരുമിച്ച് താമസിച്ചിരുന്ന സുഹൃത്തിന്റെ അടിയേറ്റ് മരിച്ചത്. സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം രാത്രിയാണ് മരിച്ചത്. പ്ലംബറായി ജോലി ചെയ്തിരുന്ന മനോജ് മുറിയില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ പ്രതി ഇരുമ്പ് പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ മനോജ് മരിച്ചു. പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്. അപായപ്പെടുത്താനുണ്ടായ കാരണം വ്യക്തമല്ല.