ദുബായ്: യുഎഇയില്‍ ഇവന്റ് മാനേജ്‌മെന്റ് രംഗത്തും കലാരംഗത്തും അറിയപ്പെട്ടിരുന്ന ദീപാ നായര്‍ (46) അന്തരിച്ചു. ഹൃദയാഘാതം മൂലം ഞായറാഴ്ച ഉച്ചകഴിഞ്ഞ് ദുബായിലായിരുന്നു അന്ത്യം. 

കോഴിക്കോട് സ്വദേശിയായ ഇവര്‍ കോഴിക്കോട് സാമൂതിരീസ് ഗുരുവായൂരപ്പന്‍ കോളേജ് അലുമിനിയുടെയും അക്കാഫിന്റെയും സജീവ പ്രവര്‍ത്തകയായിരുന്നു. ഭര്‍ത്താവ് : സൂരജ് മൂസ്സത്. അറിയപ്പെടുന്ന നര്‍ത്തകിമാരായ തൃനിത സൂരജ്, ശ്രേഷ്ഠ സൂരജ് എന്നിവര്‍ മക്കളാണ്. കോഴിക്കോട് പിഡബ്ല്യുഡി യില്‍ നിന്ന് വിരമിച്ച പദ്മാവതിയുടെയും ദാമോദരന്‍ നായരുടെയും മകളാണ് ദീപാ നായര്‍. സംസ്‌കാരം ദുബായില്‍ നടത്തും.

പ്രവാസി മലയാളി യുവാവ് ഉറക്കത്തിനിടെ മരിച്ചു