അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. പുനലൂര്‍ ഐക്കരക്കോണം സ്വദേശി തണല്‍ വീട്ടില്‍ ഇബ്രാഹിം മുഹമ്മദ് സായു റാവുത്തര്‍ (60) ആണ് മരിച്ചത്. അബുദാബി ഇംപീരിയല്‍ ലണ്ടന്‍ ഡയബറ്റിക് ആശുപത്രിയിലെ ജനറല്‍ മാനേജരുടെ പ്രൈവറ്റ്  സെക്രട്ടറിയായിരുന്നു. ഒരാഴ്ചയിലധികമായി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ബനിയാസില്‍ ഖബറടക്കി.