റിയാദ്: സൗദിയില്‍ സിമന്റ് മിക്സിങ് യന്ത്രത്തിനുള്ളില്‍ കുടങ്ങി മലയാളി മരിച്ചു.  കൊല്ലം മുഖത്തല സ്വദേശി ഷാജി ജോണ്‍ (48) ആണ് മരിച്ചത്. റെഡിമിക്സ് നിര്‍മാണ കമ്പനിയില്‍ 20 വര്‍ഷമായി വെല്‍ഡറായി ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം സിമന്റ് മിക്സ് ചെയ്യുന്നതിനുള്ള യന്ത്രത്തിലെ ബ്ലേഡ് വെല്‍ഡ് ചെയ്യുന്നതിനായി  യന്ത്രത്തിനുള്ളില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

വെല്‍ഡിങ് ജോലികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ശേഷം പണിയായുധങ്ങള്‍ എടുക്കാനായി വീണ്ടും മെഷീനിനുള്ളിലേക്ക് ഇറങ്ങിയിരുന്നു. ഇത് അറിയാതെ മറ്റൊരാള്‍ മെഷീന്‍ ഓണ്‍ ചെയ്തതാണ് അപകട കാരണമായത്. മൃതദേഹം ഖത്തീഫ് ആശുപത്രിയി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.