വീട്ടിൽ ഐസൊലേഷനിലായിരുന്ന  ഇദ്ദേഹത്തെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് 27ന് അൽ ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മസ്കറ്റ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ഒമാനിൽ മരണപ്പെട്ടു. ആലപ്പുഴ വടുതല സ്വദേശി ഷിഹാബുദ്ദീനാണ്(50) ഇന്ന് വൈകുന്നേരം അൽ ഖുവൈറിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. 

ഷിഹാബുദ്ദീന് ജൂൺ 24നാണ് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ ഐസൊലേഷനിലായിരുന്ന ഇദ്ദേഹത്തെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് 27ന് അൽ ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് അൽഖുവൈറിലെ ആശുപത്രിയിലേക്ക് മാറ്റിയത്. വൈകുന്നേരത്തോടെ മരണം സംഭവിക്കുകയും ചെയ്തു. 

സൗദി അറേബ്യയിൽ കൊവിഡ് മൂലമുള്ള മരണനിരക്ക് ഉയരുന്നു; ഇന്ന് 58 മരണം

കുവൈത്തില്‍ 638 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തരുടെ എണ്ണത്തിലും വര്‍ധന