പക്ഷാഘാതത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇദ്ദേഹം കഴിഞ്ഞ ഒരു മാസത്തോളമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. 

സലാല: ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി ഒമാനില്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി പുല്ലാട്ട് സന്തോഷ് എബ്രഹാമാണ്(47) സലാലയില്‍ മരിച്ചത്. 

പക്ഷാഘാതത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇദ്ദേഹം കഴിഞ്ഞ ഒരു മാസത്തോളമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന അശ്വതിയാണ് ഭാര്യ. സലാല ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളായ അഷിന്‍, അഷ്‍ലി എന്നിവരാണ് മക്കള്‍. 

കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിച്ചില്ല; ഒമാനില്‍ 42 വ്യവസായ സ്ഥാപനങ്ങള്‍ അടപ്പിച്ചു