ദമ്മാം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു.  മലപ്പുറം കൊണ്ടോട്ടി ഓമാനൂര്‍ സ്വദേശി മങ്ങാട്ടുപറമ്പന്‍  അബ്ദുൽ ജലീല്‍ (38) ആണ് ദമാമില്‍ മരിച്ചത്. കടുത്ത പനിയും ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് സൗദി ജര്‍മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെ ഇന്നലെ രാത്രി ആരോഗ്യനില വഷളാവുകയും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം സൗദി ജര്‍മന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ദമ്മാമിലെ സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന അബ്‍ദുല്‍ ജലീലിന്റെ ഭാര്യ ഖമറുലൈലയും മക്കളായ മുഹമ്മദ് ഫഹീം, മന്‍ഹ, അയ്‍മന്‍ എന്നിവരും ദമ്മാമില്‍ ഒപ്പമുണ്ടായിരുന്നു. മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകരുട നേതൃത്വത്തില്‍ പുരോഗമിക്കുന്നു.