ദമ്മാം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശി ബാബു കോശി (62) ആണ് ദമ്മാമില്‍ മരിച്ചത്. കടുത്ത പനിയും ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് ദമ്മാം സെന്‍ട്രല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവായി. ഇന്നലെ രാത്രിയോടെ നില വഷളാവുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയുമായിരുന്നു.

35 വര്‍ഷമായി ദമ്മാമില്‍ പ്രവാസിയായിരുന്നു. മൃതദേഹം ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. തുടര്‍നടപടികള്‍ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ഭാര്യ: റോസമ്മ ബാബു. മക്കള്‍: റൂബിലി ബാബു, റൂബി ബിബിന്‍. മരുമകന്‍: ബിബിന്‍.