റിയാദ്: മലയാളി റിയാദില്‍ നിര്യാതനായി. കൊല്ലം പുനലൂര്‍ പേപ്പര്‍ മില്‍ സ്വദേശി ഫാത്തിമ മന്‍സില്‍ സൈനുദ്ദീന്‍ (56) ആണ് റിയാദ് മന്‍സൂരിയയിലെ അല്‍ഈമാന്‍  ആശുപത്രിയില്‍ മരിച്ചത്. 

എക്‌സിറ്റ് 21ലെ ഹരാജില്‍ ഫര്‍ണീച്ചര്‍ ഷോപ്പിലായിരുന്നു ജോലി. ഇബ്രാഹീം കുട്ടിയുടെയും അസ്മാ ബീവിയുടെയും മകനാണ്. ഭാര്യ: ഷീബാ  ബീവി. മക്കള്‍: ഫാത്തിമ, അമീന. മരുമകര്‍: ജിഹാസ്. ഖബറടക്കനടപടികളുമായി കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, സിദ്ദീഖ്  ആനപ്പടി, റാഫി കൂട്ടായി എന്നിവര്‍ രംഗത്തുണ്ട്.

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു