ബുധനാഴ്ച രാത്രി നെഞ്ചുവേദനയെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ചതായിരുന്നു. അതിനിടെ രോഗം മൂർച്ഛിക്കുകയും വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയും ചെയ്തു.
റിയാദ്: ജിദ്ദ നാഷനൽ ആശുപത്രിയിലെ മലയാളി ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ കരിവണ്ണൂർ സ്വദേശി ഡോ. അബ്ദുൽ റഷീദ് (48) ആണ് മരിച്ചത്. 11 വർഷത്തോളമായി ജെ.എൻ.എച്ച് ആശുപത്രിയിൽ എമർജൻസി വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ബുധനാഴ്ച രാത്രി നെഞ്ചുവേദനയെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ചതായിരുന്നു. അതിനിടെ രോഗം മൂർച്ഛിക്കുകയും വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയും ചെയ്തു. ജിദ്ദ അൽമഖാസിദ് ഇൻറർനാഷനൽ സ്‌കൂളിൽ അധ്യാപികയായ ഷൈനി റഷീദ് ആണ് ഭാര്യ. മക്കൾ: അംറിൻ റഷീദ് (എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി), ആഷിഖ് (എൻജിനീയറിങ് വിദ്യാർഥി).
