ദമ്മാം: മലയാളി ഡോക്ടര്‍ സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം എടപ്പാൾ പള്ളിക്കാട്ടിൽ വീട്ടിൽ ഡോ. മുകന്ദൻ (66) ആണ് ഇന്ന് മരിച്ചത്.  റിയാദിലെ സ്വകാര്യ ക്ലിനിക്കിൽ പീഡിയാട്രിക് വിഭാഗത്തില്‍ ജോലിചെയ്തുവരികയായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 20 ദിവസത്തോളമായി റിയാദിലെ സനദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.