Asianet News MalayalamAsianet News Malayalam

ജോലിക്കിടെ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

എട്ട്​ വർഷമായി റിയാദിലുള്ള സുധീഷ് രണ്ടു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങി വന്നത്.

keralite expat died at workplace due to heart attack
Author
Riyadh Saudi Arabia, First Published Jun 16, 2020, 6:06 PM IST

റിയാദ്: ഹൃദയാഘാതം മൂലം മലയാളി സൗദി അറേബ്യയിലെ റിയാദിൽ നിര്യാതനായി. കോഴിക്കോട് ചാലപ്പുറം സ്വദേശി സുധീഷ് (47) ആണ് ശനിയാഴ്ച റിയാദ്​ എക്​സിറ്റ്​ അഞ്ചിലെ ജോലി സ്ഥലത്തു മരിച്ചത്. മുത്തലഖ് ഫർണിച്ചർ കമ്പനിയിൽ ഷോറൂം ജീവനക്കാരനായിരുന്നു. ഡ്യൂട്ടിയുടെ ഭാഗമായി ഒരു സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്യുന്നതിനിടയിൽ മരണപ്പെടുകയായിരുന്നു.

എട്ട്​ വർഷമായി റിയാദിലുള്ള സുധീഷ് രണ്ടു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങി വന്നത്. പിതാവ്: സുബ്രഹ്​മണ്യൻ. മാതാവ്: ജയലക്ഷ്‌മി. സുധീഷ് അവിവാഹിതനാണ്. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് മുനീബ്, ഹമീദ് റാഫി എന്നിവർ രംഗത്തുണ്ട്.

സൗദിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; അഞ്ചു പേര്‍ മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

Follow Us:
Download App:
  • android
  • ios