റിയാദ്: കൊവിഡ് ബാധിച്ച് കൊല്ലം സ്വദേശി സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയിലെ യാംബു വ്യവസായ നഗരത്തില്‍ മരിച്ചു. മയ്യനാട് കാക്കോട്ടുമല സ്വദേശി  ജോഹോസ് വീട്ടില്‍ ജോളി ഫ്രാന്‍സിസ് (53) ആണ് മരിച്ചത്. 

യാംബുവില്‍ 20 വര്‍ഷമായി ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന ജോളി ഫ്രാന്‍സിസിന് ഈ  മാസം എട്ടിന് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ശ്വാസതടസ്സം കാരണം താമസസ്ഥലത്ത് വെച്ചാണ് മരിച്ചത്. ഭാര്യ: സിന്ധ്യ, മക്കള്‍: ജാസ്മിന്‍ ജോളി,  ജോണ്‍ ആന്റണി ജോളി, ജെറിന്‍ ആന്റണി ജോളി. യാംബു ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം സൗദിയില്‍ സംസ്‌കരിക്കും. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍  കമ്പനി അധികൃതരും സാമൂഹിക പ്രവര്‍ത്തകരും രംഗത്തുണ്ട്. 

കൊവിഡ് ബാധിച്ച് പ്രവാസി സൗദി അറേബ്യയില്‍ മരിച്ചു

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു