രണ്ടാഴ്ച മുമ്പാണ് റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

റിയാദ്: മലയാളി ഗ്രോസറി ജീവനക്കാരന്‍ റിയാദില്‍ കൊവിഡ് ബാധിച്ച് മരിച്ചു. റിയാദ് നഗരത്തിലെ മലസ് ഡിസ്ട്രിക്റ്റില്‍ മുത്‌നബ്ബ് സൂഖിന് സമീപം മാസ് റെസ്റ്റോറന്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഗ്രോസറി കടയില്‍ (ബഖാല) ജോലി ചെയ്യുന്ന തിരുവനന്തപുരം ആറ്റിങ്ങല്‍ ആലംകോട് പള്ളിമുക്ക് സ്വദേശി അബ്ദുല്‍ അസീസ് റഹ്മാന്‍ കുഞ്ഞ് (58) ആണ് കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെ ആശുപത്രിയില്‍ മരിച്ചത്.

രണ്ടാഴ്ച മുമ്പാണ് റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റഹ്മാന്‍ കുഞ്ഞിന്റെയും ജമീല ബീവിയുടെയും മകനാണ്. സാജിദയാണ് ഭാര്യ. മുഹമ്മദ് ഫൈസല്‍, അന്‍സാ, അന്‍സി മക്കളാണ്. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു.

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി