മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ബഹ്‌റൈനില്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി മീത്തലെകണ്ടി മുഹമ്മദ് ഉമറിന്റെ മകന്‍ പി വി ഷിനാസ്(43) ആണ് മരിച്ചത്. ബഹ്‌റൈനില്‍ സ്വന്തമായി ബിസിനസ് ചെയ്യുകയായിരുന്നു ഇദ്ദേഹം. മാതാവ്: പരേതയായ ടി കെ ആയിഷ, ഭാര്യ: റഹീബ മയലക്കര. മക്കള്‍: സാഹില്‍ ഷിനാസ്, ആയിഷ ഷെസ.