മസ്കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ മലയാളി മരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ഷിബു രമേശനാണ്   മസ്‌കറ്റിലെ നിസ്‍വയില്‍ മരിച്ചത്. 23 വര്‍ഷമായി നിസ്‍വ കര്‍ഷ സിനായിലെ ഇലക്ട്രിക്കല്‍ വര്‍ക്ക് ഷോപ്പ് നടത്തി വരികയായിരുന്നു 49കാരനായ ഷിബു. ഭാര്യയും രണ്ടു മക്കളും നാട്ടിലാണുള്ളത്. നിസ്‍വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. 

ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒമാനില്‍ രണ്ട് പ്രവാസി തൊഴിലാളികള്‍ മരിച്ചു