18 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം ഏഴു വര്‍ഷമായി തബൂക്കില്‍ ആയിരുന്നു. ഒന്നര വര്‍ഷം മുമ്പ് കൊവിഡിന്റെ തുടക്ക കാലത്താണ് നാട്ടില്‍ അവധിക്ക് പോയത്. കൊവിഡ് പ്രതിസന്ധികാരണം തിരികെ വരാന്‍ കഴിഞ്ഞിരുന്നില്ല. പാലക്കാട് പുതുക്കോട് തേക്കെപ്പൊറ്റയിലാണ് താമസിച്ചിരുന്നത്.
റിയാദ്: കൊവിഡ് (Covid 19)കാലത്ത് നാട്ടില്‍ എത്തി തിരികെ സൗദിയിലേക്ക്(Saudi Arabia) പോകാന്‍ കഴിയാതെയായ പ്രവാസി യുവാവ് ഹൃദയഘാതം മൂലം മരിച്ചു. സൗദി വടക്ക് പടിഞ്ഞാറന്‍ പ്രാവിശ്യാ പട്ടണമായ താബുക്കില്‍ ഫാല്‍ക്കണ്‍ സ്വീറ്റ്സ് കമ്പനിയില്‍ സെയില്‍സ്മാനായ പാലക്കാട് സ്വദേശി യൂനുസ് തരൂര്‍ (44) ആണ് മരിച്ചത്.
18 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം ഏഴു വര്‍ഷമായി തബൂക്കില്‍ ആയിരുന്നു. ഒന്നര വര്‍ഷം മുമ്പ് കൊവിഡിന്റെ തുടക്ക കാലത്താണ് നാട്ടില്‍ അവധിക്ക് പോയത്. കൊവിഡ് പ്രതിസന്ധികാരണം തിരികെ വരാന്‍ കഴിഞ്ഞിരുന്നില്ല. പാലക്കാട് പുതുക്കോട് തേക്കെപ്പൊറ്റയിലാണ് താമസിച്ചിരുന്നത്. തബൂക്കിലെ സാംസകാരിക ജീവകരുണ്യ സംഘടനയായ മാസ്സ് തബൂക്കിന്റെ സജീവ പ്രവര്‍ത്തകനും ഷാരലാം യൂണിറ്റ് അംഗവുമായിരുന്നു. യൂനുസിന്റെ ആകസ്മിക വേര്‍പാടില്‍ മാസ്സ് തബൂക്ക് അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് റഹീം ഭരതന്നൂര്‍, സെക്രട്ടറി ഉബൈസ് മുസ്തഫ, രക്ഷാധികാരി സമിതിയംഗം മാത്യു തോമസ് നെല്ലുവേലില്‍, ട്രഷറര്‍ പ്രവീണ്‍ പുതിയാണ്ടി തുടങ്ങിയര്‍ സംസാരിച്ചു. പരേതനായ അബ്ദുല്‍ റഹ്മാന്‍ ആണ് പിതാവ്. ഉമ്മ: ജമീല, ഭാര്യ ഖദീജ. മക്കള്‍ സ്വലിഹ് (14), സക്കറിയ (13), സഹോദരങ്ങള്‍: ഇസ്ഹാഖ് , റയ്ഹാനത്ത്.
തൊഴിലുടമ ആശുപത്രിയിൽ ഉപേക്ഷിച്ചുപോയ പ്രവാസി വനിതയ്‍ക്ക് സാമൂഹിക പ്രവർത്തകർ തുണയായി
റിയാദ്: അഞ്ച് വര്‍ഷമായി നാട്ടില്‍ പോകാത്ത മലയാളി സൗദിയില്‍(Saudi Arabia) ഹൃദയാഘാതം(heart attack) മൂലം മരിച്ചു. ദക്ഷിണ സൗദിയിലെ അബഹയില്‍ മലപ്പുറം പൊന്നാനി സ്വദേശി പുല്‍പ്പാറയില്‍ ബാബു (51) ആണ് മരിച്ചത്. ഇവിടെ ഒരു പെട്രോള്‍ പമ്പില്‍ ജീവനക്കാരനായിരുന്നു. പിതാവ്: കുഞ്ഞുമോന്‍, മാതാവ്: സരോജിനി, ഭാര്യ: ശൈന, മക്കള്‍: അഭിഷേക്, അലന്‍. മരണാന്തര നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അസീര്‍ പ്രവാസിസംഘം പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
