ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. 30 വര്‍ഷമായി കുവൈത്തില്‍ പ്രവാസിയാണ്.
കുവൈത്ത് സിറ്റി: പ്രവാസി മലയാളി ഹൃദയാഘാതം മൂലം കുവൈത്തില്‍ മരിച്ചു. കോട്ടയം വാകത്താനം സ്വദേശി തൃക്കോതമംഗലം ചിറപ്പുറത്ത് പുതുമന വീട്ടില്‍ ജോസഫ് ബേബി (ജോസി 53) ആണ് മരിച്ചത്. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. 30 വര്‍ഷമായി കുവൈത്തില്‍ പ്രവാസിയാണ്. ഭാര്യ: സൂസി (ജാബിരിയ അറബിക് സ്‌കൂള്‍ അധ്യാപിക) മക്കള്‍: ഏബിള്‍ ജോസഫ് (വിദ്യാര്‍ത്ഥി, കാനഡ), റബേക്ക (വിദ്യാര്‍ത്ഥി, ബെംഗളൂരു). മൃതദേഹം നാട്ടിലെത്തിക്കും.
പ്രവാസി മലയാളി യുവാവ് മരിച്ചു
മസ്‌കറ്റ്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി വാരിയം വീട്ടില്‍ ഷാനവാസ് (41 ) ആണ് ശര്‍ഖിയലെ ബുആലിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. ഇന്നലെ രാത്രിയില്‍ ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്നു മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: ഷഹീറ, ഏക മകന്‍ ഷാസില്‍ ഷാന്‍. പിതാവ്: അബൂബക്കര്‍, മാതാവ്: റാബിയ. മസ്‌കറ്റിലെ സോഷ്യല്‍ ഫോറം സമിതിയുടെ ഒരു സജീവ പ്രവര്‍ത്തകനായിരുന്നു ഷാനവാസ്.
