ദീര്‍ഘകാലമായി ഇവിടെ കുടുംബവുമൊത്ത് ബിസിനസ് നടത്തി വരികയായിരുന്നു.
മസ്‌കറ്റ്: ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. മലപ്പുറം തിരൂര്‍ വടക്കന്‍ മുത്തൂര്‍ സ്വദേശിയും കാളാട് താമസിക്കുന്നയാളുമായ കൈദനികടവത്ത് ഹനീഫ ഹാജി (65) ആണ് ഒമാനിലെ ബര്‍ക്കയില്‍ മരിച്ചത്. ദീര്‍ഘകാലമായി ഇവിടെ കുടുംബവുമൊത്ത് ബിസിനസ് നടത്തി വരികയായിരുന്നു. പിതാവ് പരേതനായ വാപ്പുട്ടി, മാതാവ് പരേതയായ ബീവാത്തു, ഭാര്യ സഫിയ.
Read More - വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; കുവൈത്തില്‍ പ്രവാസി ദമ്പതികള്‍ മരിച്ചു
മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: കുടുംബത്തോടൊപ്പം നാട്ടിൽ പോയി അവധിയാഘോഷിച്ച് ഒരാഴ്ച മുമ്പ് തിരിച്ചെത്തിയ മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കോട്ടക്കൽ സ്വദേശി കുനിക്കകത്ത് വീട്ടിൽ മുസ്തഫ (53) ആണ് പടിഞ്ഞാറൻ പ്രവിശ്യയിലെ യാമ്പുവിൽ ഞായറാഴ്ച്ച വൈകുന്നേരം മരിച്ചത്.
കാൽനൂറ്റാണ്ടായി പ്രവാസിയായ പ്രവാസിയായ മുസ്തഫ പെയിന്റ് നിർമാണ കമ്പനിയിൽ ക്വാളിറ്റി കൺട്രോളറായിരുന്നു. വിസിറ്റ് വിസയിലെത്തിയ കുടുംബത്തോടൊപ്പമാണ് നാട്ടിൽ പോയത്. അതിന് ശേഷം ഒരാഴ്ച മുമ്പായിരുന്നു തിരിച്ചെത്തിയത്. ഞായറാഴ്ച രാവിലെ ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വൈകുന്നേരം റൂമിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
പരേതരായ കുനിക്കകത്ത് കുഞ്ഞിമൊയ്തീൻ - ബീയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സാബിറ, മക്കൾ: മുഹമ്മദ് ഷാനിബ്, മുഹമ്മദ് ഷാദിൽ, സഫ്‌വാന യാസ്മിൻ, മരുമകൻ: അബ്ദുൽ അസീസ് മാറാക്കര, സഹോദരങ്ങൾ: കമ്മു, അബ്ദുസ്സലാം, പാത്തു, ആയിഷ, ഖദീജ, മൈമൂന. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
Read More - മൂന്നര മാസമായി അബോധാവസ്ഥയിലായിരുന്ന പ്രവാസി മലയാളിയെ നാട്ടിലെത്തിച്ചു
മലയാളി യുവാവ് ഒമാനില്‍ മരിച്ചു
മസ്‍കത്ത്: പ്രവാസി മലയാളി യുവാവ് ഒമാനില്‍ മരിച്ചു. കണ്ണൂര്‍ കൊട്ടില ഓണപ്പറമ്പ് ഹാജി റോഡില്‍ താമസിക്കുന്ന മുഹമ്മദ് കുഞ്ഞിയുടെ മരന്‍ എം. അബ്‍ദുല്‍ ജലീല്‍ (30) ആണ് സുഹാറിനടുത്ത് ലിവയില്‍ മരിച്ചത്. ലിവയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ്‍മാനായി ജോലി ചെയ്‍തുവരികയായിരുന്നു അബ്‍ദുല്‍ ജലീല്‍. മാതാവ് - നഫീസ. ഭാര്യ - ഹിസാന. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
