Asianet News MalayalamAsianet News Malayalam

വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; കുവൈത്തില്‍ പ്രവാസി ദമ്പതികള്‍ മരിച്ചു

സംഭവസ്ഥലത്തെത്തിയ സെക്യൂരിറ്റി ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് മരണപ്പെട്ട ദമ്പതികളുടെ മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. പരിക്കേറ്റയാളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. 

Egyptian couple dies in accident in kuwait
Author
First Published Dec 18, 2022, 12:41 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ പ്രവാസി ദമ്പതികള്‍ മരിച്ചു. ഫഹാഹീലില്‍ ഉണ്ടായ വാഹനാപകടത്തിലാണ് ഈജിപ്ത് സ്വദേശികളായ ദമ്പതികള്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കുവൈത്തി ഓടിച്ച വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കുവൈത്തി ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

സംഭവസ്ഥലത്തെത്തിയ സെക്യൂരിറ്റി ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് മരണപ്പെട്ട ദമ്പതികളുടെ മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. പരിക്കേറ്റയാളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം മറ്റൊരു അപകടവും വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന് അപകടം സംബന്ധിച്ച വിവരം ലഭിച്ചത്. സാല്‍മി റോഡില്‍ രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചെന്നായിരുന്നു വിവരം. തുടര്‍ന്ന് സെന്‍ട്രല്‍ ഓപ്പറേഷന്‍ വിഭാഗം അല്‍ ഷഗായ ഫയര്‍ സ്റ്റേഷനുമായി ബന്ധപ്പെട്ടു. അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കീഴ്‌മേല്‍ മറിഞ്ഞ വാഹനങ്ങളില്‍ നിന്ന് ഏഴു പേരെ രക്ഷപ്പെടുത്തി അടിയന്തര മെഡിക്കല്‍ വിഭാഗത്തിന് കൈമാറി. 

Read More -  വാഹനമോഷണ ശ്രമം; കുവൈത്തില്‍ പ്രവാസി അറസ്റ്റില്‍

രണ്ടാഴ്ചക്കിടെ ക്യാമറയില്‍ കുടുങ്ങിയത് 22,000ത്തിലേറെ വാഹനങ്ങള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ടാഴ്ചക്കിടെ അമിത വേഗത്തില്‍ വാഹനമോടിച്ചതിന് സ്പീഡ് ക്യാമറയില്‍ കുടുങ്ങിയത് 22,000ത്തിലേറെ വാഹനങ്ങള്‍. വഫ്ര- മിന അബ്ദുള്ള റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് 306ലെ സ്പീഡ് ക്യാമറകളിലാണ് രണ്ടാഴ്ചക്കിടെ ഇത്രയേറെ വേഗപരിധി ലംഘനങ്ങള്‍ കണ്ടെത്തിയത്.

Read More -  വേശ്യാവൃത്തിയിലേര്‍പ്പെട്ട പന്ത്രണ്ടംഗ സംഘം കുവൈത്തില്‍ പിടിയില്‍

നവംബർ 27 മുതൽ ഡിസംബർ 13 ചൊവ്വാഴ്ച വരെ 22,049 അമിതവേഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. വാഹനമോടിക്കുന്നവർ സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ ജീവിതത്തിനും വേണ്ടി നിശ്ചിത വേഗത പാലിക്കണമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി. ശരാശരിയേക്കാൾ ഉയർന്ന വേഗത ഗുരുതരമായ പരിക്കുകളോ മരണത്തിലേക്ക് നയിക്കുന്നതോ ആയ അപകടങ്ങൾക്ക് കാരണമാകുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

Follow Us:
Download App:
  • android
  • ios