ഒരുവർഷം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.

റിയാദ്: സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് കിങ് ഫൈസൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന മലപ്പുറം പോരൂർ പൂതറക്കോവ് കൊട്ടാടൻ വീട്ടിൽ പ്രതീഷ് (46) ആണ് മരിച്ചത്. അൽ മജാൽ മാൻപവർ കോൺട്രാക്റ്റ് കമ്പനിയിൽ ആറ് വർഷമായി ഇലക്ട്രീഷനായിരുന്നു.

ഒരുവർഷം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്. പിതാവും മാതാവും ഭാര്യയും 19 വയസായ മകനും 10 വയസ്സായ മകളുമടങ്ങുന്നതാണ് കുടുംബം. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ കൂടെ ജോലി ചെയ്യുന്ന സുഹൃത്ത് തമിഴ്നാട്ടുകാരനായ സയ്യിദ് സുലൈമാനെ കുടുംബം ചുമതലപ്പെടുത്തി. തായിഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറും ജിദ്ദ ഇന്ത്യന്‍ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ പ്രതിനിധിയുമായ നാലകത്ത് മുഹമ്മദ് സാലിഹ് നടപടികള്‍ പൂര്‍ത്തിയാക്കാൻ രംഗത്തുണ്ട്. മൃതദേഹം നാട്ടിലെത്തിക്കും.

Read Also - ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

പ്രവാസി മലയാളി യുവാവ്​ വാഹനാപകടത്തിൽ മരിച്ചു

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. തെക്കൻ സൗദിയിലെ അബഹയിൽ അൽസുദ-ഷഹ്ബയിൻ റോഡിലെ ചുരത്തിൽ വാഹനം നിയന്ത്രണം വിട്ട് സൈഡ് വാളിൽ ഇടിച്ചുണ്ടായ അപകടത്തിൽ കോഴിക്കോട് കൊടിയത്തൂർ ചെറുവാടി സ്വദേശി അക്കരപറമ്പിൽ ഹാരിസാണ് (35) മരിച്ചത്. 

അബഹയിൽ നിന്ന് മജാരിദയിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. അബഹയിലെ ഖാലിദിയ്യ ജംഇയ്യത്തുൽ മനാസിൽ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഹാരിസ് ചെറുവാടിയും സഹപ്രവർത്തകരും ജോലിയുടെ ഭാഗമായി മജാരിദയിലേക്ക് പോകുകയായിരുന്നു.

Read Also - പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

യാത്രക്കിടയിൽ വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടാണ് അപകടം. ഹാരിസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൂടെ ഉണ്ടായിരുന്ന മലപ്പുറം വാഴക്കാട് സ്വദേശി ഫാദിൽ സാദിഖ്, കോഴിക്കോട് മുക്കം സ്വദേശി മുജീബ് എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...YouTube video player