റോഡ് മുറിച്ച് കടക്കുന്നതിനിടെ ട്രെയിലര്‍ ഇടിക്കുകയായിരുന്നു. 28 വര്‍ഷത്തോളമായി പ്രവാസിയാണ്. 

മസ്‌കറ്റ്: ഒമാനില്‍(Oman) മലയാളി വാഹനാപകടത്തില്‍(vehicle accident) മരിച്ചു. മസ്‌കറ്റിലുണ്ടായ(Muscat) വാഹനാപകടത്തില്‍ പാലക്കാട് കൊടുന്തിരപ്പള്ളി പോടൂര്‍ സ്വദേശി പ്രാര്‍ത്ഥന വീട്ടിലെ കെ ഗോപിനാഥന്‍(63)ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് 6.20ന് ബര്‍ക്കയിലെ അല്‍ഹറം പെട്രോള്‍ പമ്പിന് സമീപം ആയിരുന്നു അപകടം ഉണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ ട്രെയിലര്‍ ഇടിക്കുകയായിരുന്നു. 28 വര്‍ഷത്തോളമായി പ്രവാസിയാണ്. ഗള്‍ഫ് പെട്രോ കെമിക്കല്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. മാതാവ്: കമലമ്മ, ഭാര്യ: ഹേമാവതി, മക്കള്‍: ഗ്രീഷ്മ, ഗോകുല്‍ ഗോപിനാഥ്.