Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

യുവാവ് വാനില്‍ സഞ്ചരിക്കുകയായിരുന്നു. ഉടന്‍ ആശുപത്രില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

keralite expat died in accident saudi
Author
First Published Oct 3, 2022, 10:54 PM IST

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ജിദ്ദയിലെ ഹിറാ സ്ട്രീറ്റില്‍ ഞായറാഴ്ച രാത്രി വാന്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മലപ്പുറം പൂക്കോട്ടൂര്‍ ചീനിക്കല്‍ കല്ലുവെട്ടി പള്ളിയാലി സ്വദേശി മന്നത്തൊടി അബ്ദു റഊഫ് (26) ആണ് മരിച്ചത്.

യുവാവ് വാനില്‍ സഞ്ചരിക്കുകയായിരുന്നു. ഉടന്‍ ആശുപത്രില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. പിതാവ്: അലി മന്നത്തൊടി, മാതാവ്: അസ്മാബി ആലുങ്ങല്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കും. നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Read More: സൗദി അറേബ്യയിലെ പൊതുപ്രവര്‍ത്തകൻ കെ.പി. മുഹമ്മദ് കുട്ടി മൗലവി നിര്യാതനായി

പ്രവാസി മലയാളിയുടെ മൃതദ്ദേഹം നാട്ടിലെത്തിച്ചു

റിയാദ്: കഴിഞ്ഞ ദിവസം റോദയിലെ താമസ സ്ഥലത്ത് മരണമടഞ്ഞ ആലപ്പുഴ പുറക്കാട് സ്വദേശി വടക്കേ തട്ടത്തുപറമ്പില്‍ ബിജു വിശ്വനാഥന്റെ (47) മൃതദേഹം നാട്ടിലെത്തിച്ചു. റൗദയിലെ ടോപ്പ് ഓഫ് വേള്‍ഡ് എന്ന സ്വകാര്യ സ്ഥാപനത്തില്‍ ആറു  മാസങ്ങള്‍ക്ക് മുന്‍പാണ്  ഇലക്ട്രീഷ്യന്‍ ആയി ജോലിയില്‍ പ്രവേശിച്ചത്.

കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരണപ്പെട്ട നിലയില്‍ കാണപ്പെടുകയായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കി. ഇന്ത്യന്‍ എംബസ്സിയുടെയും സ്‌പോണ്‍സറുടെയും സഹകരണത്തോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി  ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

Read More: വിമാനത്താവളത്തില്‍ കൊറിയന്‍ ബാന്‍ഡിന് നേര്‍ക്ക് അസഭ്യവര്‍ഷം; വീഡിയോ പ്രചരിച്ചതോടെ യുവാവ് അറസ്റ്റില്‍

മലയാളി വിദ്യാർത്ഥി സൗദി അറേബ്യയില്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ അർബുദ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർത്ഥി മരിച്ചു. കാസർകോട് തളങ്കര സ്വദേശി അബ്ദുൽ ജലീലിന്റെ മകൻ ഹസ്സാം (18) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മക്കയിലെ സാഹിർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. 

തളങ്കര ഗവൺമെൻറ് മുസ്ലിം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഹസ്സാം. 15 വർഷത്തോളം മക്കയിൽ സ്ഥിര താമസക്കാരായിരുന്ന ഹസ്സാമിന്റെ കുടുംബം കഴിഞ്ഞ രണ്ടു വർഷം മുമ്പ് നാട്ടിലേക്ക് മടങ്ങിയതായിരുന്നു. ആറ് മാസം മുമ്പാണ് വീണ്ടും കുടുംബം സന്ദർശക വിസയിൽ മക്കയിലെത്തിയതായിരുന്നു. മാതാവ് - സീനത്ത്, സഹോദരങ്ങൾ - സയാൻ, മാസിൻ, ആയിഷ.

Follow Us:
Download App:
  • android
  • ios