ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുമ്പോള്‍ കാറിടിക്കുകയായിരുന്നു.

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശി സലീം(57)ആണ് ഖാബൂറയില്‍ മരിച്ചത്. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുമ്പോള്‍ കാറിടിക്കുകയായിരുന്നു. അല്‍ ബയാന്‍ ഷോപ്പിങിലെ ജീവനക്കാരനായിരുന്നു. ഞായറാഴ്ച രാവിലെ ജോലിക്ക് വരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം അറിയുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona