രണ്ടു ദിവസം മുമ്പാണ് സന്ദര്‍ശക വിസയില്‍ ബഹ്റൈനിലേക്ക് പോയത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മനാമ: മലയാളി ബഹ്റൈനില്‍ നിര്യാതനായി. കാഞ്ഞങ്ങാട് മഡിയന്‍ പാലക്കിയിലെ അഹമ്മദ് (56) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.
രണ്ടു ദിവസം മുമ്പാണ് സന്ദര്‍ശക വിസയില്‍ ബഹ്റൈനിലേക്ക് പോയത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഷമീ. മക്കള്‍: അര്‍ഫാന, ആശഫാന, അസ്മിയ, അര്‍മിയ. മരുമക്കള്‍: നിസാം, അഫ്സല്‍.
Read More - ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി മരിച്ചു
മസ്‍കത്ത്: ഒമാനില്‍ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി നിര്യാതനായി. പാലക്കാട് നാട്ടുകല്‍ മുട്ടിമംപല്ലം ഹൗസില്‍ ചിറ്റൂര്‍ രാജീവ് നഗറില്‍ സുകുമാരന്റെയും കൃഷ്ണ വേണിയുടെയും മകന്‍ ഷിജു (41) ആണ് മരിച്ചത്.
15 വര്‍ഷമായി ഒമാനിലെ സുഹാറിലുള്ള ഫലജില്‍ സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്‍തുവരികയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി അടുത്തിടെ നാട്ടിലേക്ക് പോവുകയായിരുന്നു. ഫലജ് കൈരളി പ്രവര്‍ത്തകനാണ്. ഭാര്യ - രമ്യ. മക്കള്‍ - സാന്‍വി, തന്‍വി. സംസ്‍കാരം വീട്ടുവളപ്പില്‍.
Read More - പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതനായി
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി. മലപ്പുറം മൂന്നിയൂര്‍ വെളിമുക്ക് സൗത്ത് സ്വദേശി കാമ്പ്ര ഉസ്മാന്‍ കോയ (45) ആണ് ജിദ്ദയില്‍ മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൃതദേഹം മഹ്ജര്‍ കിംഗ് അബ്ദുള്‍ അസീസ് ഹോസ്‍പിറ്റല്‍ മോര്‍ച്ചറിയില്‍.
20 വര്‍ഷമായി സൗദി അറേബ്യയില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയിലായിരുന്നു ഉസ്മാന്‍ കോയ ജോലി ചെയ്‍തിരുന്നത്. നമീറയാണ് ഭാര്യ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികള്‍ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.
