സ്വകാര്യ കമ്പനിയില്‍ പര്‍ചേസ് മാനേജറായി ജോലി ചെയ്യുകയായിരുന്നു.
കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. താനൂര്‍ മോര്യ സ്വദേശി വിജയ നിവാസില്‍ ബാബു പൂഴിക്കല്‍ (59) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ പര്‍ചേസ് മാനേജറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: പരേതനായ റിട്ട. വില്ലേജ് ഓഫീസര്‍ പോക്കാട്ട് നാരായണന്‍ നായര്‍. മാതാവ്: ദാക്ഷായണിയമ്മ. ഭാര്യ: രഞ്ജിനി, മക്കള്‍: കിരണ്‍, ജീവന്‍.
വാഹനാപകടം; ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം ജില്ലയിലെ വഴിക്കടവ് മരുത പരലുണ്ടയിലെ വാക്കയില്‍ അബ്ദുല്ലയുടെ മകന്‍ കാസിം (50) ആണ് ശുമൈസി ആശുപത്രിയില്‍ നിര്യാതനായത്. ബുധനാഴ്ച രാത്രി ശിഫ ദീറാബ് റോഡില്‍ ഇദ്ദേഹത്തിന്റെ കാര്‍, ഒരു ജെസിബിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഭാര്യ - നസീറ. മക്കള്‍ - ആസിഫ്, അജ്മല്‍, അന്ന ഫാത്തിമ. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് അംഗം ഉമര്‍ അമാനത്ത് രംഗത്തുണ്ട്.
Read More - മക്കളെ കാണാൻ സന്ദർശന വിസയിലെത്തിയ ദിവസം തന്നെ മലയാളി സൗദിയില്‍ മരിച്ചു
പ്രവാസി മലയാളി യുവാവ് മരിച്ചു
അബാദാബി: തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി. മണ്ണാര്‍കാട് തച്ചനാട്ടുകര നാട്ടുകല്‍ പാറമ്മല്‍ പാറക്കല്ലില്‍ അബ്‍ദുല്‍റഹ്‍മാന്‍ (32) ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു.
Read More - അപ്രതീക്ഷിതമായി വിരലടയാളത്തില്‍ കുടുങ്ങി പ്രവാസി മലയാളി; നാട്ടിലേക്കയക്കും
പരേതനായ മൊയ്‍തീന്‍കലംപറമ്പില്‍ - കുഞ്ഞാത്തു ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ - സെയ്‍തലവി (അബുദാബി), ഹനീഫ (സലാല), മന്‍സൂര്‍ (ദുബൈ), ശംസുദ്ദീന്‍, അബ്‍ദുല്‍ റസാഖ്, ഖദീജ മസ്‍ഹൂദ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഇതിനായി അബുദാബി കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സെക്രട്ടറി മജീദ് അണ്ണാന്‍തൊടി, റഷീദ് പട്ടാമ്പി എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു.
