കോഴിക്കോട് കൊന്നമ്പത്ത്കണ്ടി ഷാമില്‍ (27) ആണ് ദുബൈയില്‍ മരിച്ചത്.
ദുബൈ: മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി. കോഴിക്കോട് കൊന്നമ്പത്ത്കണ്ടി ഷാമില്‍ (27) ആണ് ദുബൈയില്‍ മരിച്ചത്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്‍റെ ദുബൈ എസ് സി എം എല്‍ പ്രോഡക്ട് എക്സിക്യൂട്ടീവാണ്. പിതാവ്: ഇബ്രാഹിം, മാതാവ്: അസ്മ, സഹോദരങ്ങള്‍: സുബിന, ഷമീം.
Read More - പ്രവാസി മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി
യുഎഇയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
അബുദാബി: മലപ്പുറം സ്വദേശിയായ യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം ചെറിയമുണ്ടം ബംഗ്ലാംകുന്ന് സ്വദേശിയായ ചോലക്കര ചെപ്പാല സുനീര്‍ (42) ആണ് മരിച്ചത്. അല്‍ ഐനിലെ തവാം ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. അജ്‍മാനില്‍ നൂര്‍ അല്‍ ഷിഫാ ക്ലിനിക്ക്, ക്വിക്ക് എക്സ്പ്രസ് ബിസിനസ് സൊല്യൂഷന്‍സ് എന്നീ സ്ഥാപനങ്ങള്‍ നടത്തിവരികയായിരുന്നു.
പിതാവ് - കുഞ്ഞിമുഹമ്മദ്. മാതാവ് - മറിയക്കുട്ടി. ഭാര്യ - സമീറ കൊട്ടേക്കാട്ടില്‍. മക്കള്‍ - സെന്‍ഹ, സെന്‍സ, ഷെഹ്മിന്‍. സഹോദരങ്ങളായ സുഹൈബ്, സുഹൈല്‍ എന്നിവര്‍ അല്‍ ഐനില്‍ ഉണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വെള്ളിയാഴ്ച നാട്ടില്‍ ഖബറടക്കും.
Read More - ഇഖാമ ഉപയോഗിച്ച് വ്യാജ സിം എടുത്ത് പണം തട്ടി; സൗദിയിൽ കേസിൽ കുടുങ്ങിയ മലയാളി വർഷങ്ങൾക്ക് ശേഷം നാടണഞ്ഞു
ഒമാനില്‍ നിന്ന്നാട്ടിലേക്ക് പോയ പ്രവാസി നിര്യാതനായി
മസ്‍കത്ത്: ഒമാനില്‍ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി നിര്യാതനായി. പാലക്കാട് നാട്ടുകല്‍ മുട്ടിമംപല്ലം ഹൗസില്‍ ചിറ്റൂര്‍ രാജീവ് നഗറില്‍ സുകുമാരന്റെയും കൃഷ്ണ വേണിയുടെയും മകന്‍ ഷിജു (41) ആണ് മരിച്ചത്.
15 വര്‍ഷമായി ഒമാനിലെ സുഹാറിലുള്ള ഫലജില്‍ സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്‍തുവരികയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി അടുത്തിടെ നാട്ടിലേക്ക് പോവുകയായിരുന്നു. ഫലജ് കൈരളി പ്രവര്‍ത്തകനാണ്. ഭാര്യ - രമ്യ. മക്കള്‍ - സാന്‍വി, തന്‍വി. സംസ്‍കാരം വീട്ടുവളപ്പില്‍.
