പ്രൊജക്ട് വർക്കിനായാണ് ഇദ്ദേഹം ദുബൈയില്‍ നിന്ന് ജിദ്ദയിലെത്തിയത്. 

റിയാദ്: ദുബൈയിൽ നിന്ന് ജിദ്ദയിലെത്തിയ മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കേരളപുരം സ്വദേശിയും കേരള മുസ്ലിം ജമാഅത്ത് അംഗവുമായിരുന്ന അമ്പലംവിള തെക്കേതിൽ പരേതനായ അബ്ദുൽ മജീദിൻറെ മകൻ നൗഷാദ് (49) ആണ് മരിച്ചത്. 

ജിദ്ദ അബ്ഹുറിലെ താമസസ്ഥലത്ത് ഇന്നലെ രാത്രി കുഴഞ്ഞുവീഴുകയായിരുന്നു. ദുബൈയിൽനിന്ന് പ്രൊജക്ട് വർക്കിനായി ജിദ്ദയിൽ എത്തിയതായിരുന്നു നൗഷാദ്. ഭാര്യ: നജ്മ. മക്കൾ: സൈതലി, മുഹമ്മദ് അനസ് (ഇരുവരും വിദ്യാർഥികൾ).

Read Also - നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങുമ്പോൾ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം