സലാലയിലെ സേഫ് വേ ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ലോജിസ്റ്റിക്‌സ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. 2006ലാണ് ഇദ്ദേഹം സലാലയില്‍ എത്തുന്നത്.

സലാല: പ്രവാസി മലയാളി ഒമാനില്‍(Oman) മരിച്ചു. തൃശൂര്‍ പോന്നൂര്‍ ശിവനട സ്വദേശി മുരിങ്ങാത്തേരി പൈലി പാവുവിന്റെ മകന്‍ ജോയ്(56)ആണ് സലാലയില്‍ മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു മരണം. 

സലാലയിലെ സേഫ് വേ ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ലോജിസ്റ്റിക്‌സ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. 2006ലാണ് ഇദ്ദേഹം സലാലയില്‍ എത്തുന്നത്. ഭാര്യ: ആനി, മക്കള്‍: ജിസ്‌ന ഷാന്റോ, ഹെല്‍ന, റോസ്‌ന റോസ്. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഒമാന്‍, ജുമുഅ നമസ്‌കാരം നിര്‍ത്തിവെച്ചു

മസ്‌കറ്റ്: കൊവിഡ് നിയന്ത്രണങ്ങള്‍(covid restrictions) കര്‍ശനമാക്കി സുപ്രീം കമ്മിറ്റി (കൊവിഡ്-19). വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം(Jumua prayers) നിര്‍ത്തിവെച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമായി പരിമിതപ്പെടുത്തി. സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും പൊതുപരിപാടികളും മാറ്റിവെക്കണമെന്നും സുപ്രീം കമ്മിറ്റി ഉത്തരവിറക്കി.

മസ്ജിദുകളില്‍ അഞ്ച് നേരത്തെ നിസ്‌കാരം തുടരും. 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. പള്ളികളില്‍ ഔഖാഫ് മതകാര്യ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിച്ച മുഴുവന്‍ കൊവിഡ് സുരക്ഷാ മുന്‍കരുതലുകളും പൂര്‍ണ്ണമായി പാലിക്കണമെന്നും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. പൊതുമേഖലാ ഓഫീസുകളിലും തൊഴിലിടങ്ങളിലും ജീവനക്കാരുടെ എണ്ണം പകുതിയായി കുറക്കണം. ജീവനക്കാരില്‍ 50 ശതമാനം മാത്രം ജോലി സ്ഥലത്തെത്തുകയും ബാക്കി പകുതിപേര്‍ വീട്ടില്‍ ഇരുന്നും ജോലി ചെയ്യണം.

സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും അടക്കം പൊതുസ്വഭാവമുള്ള എല്ലാ പരിപാടികളും മാറ്റി വെക്കണം. ഇത്തരം പരിപാടികള്‍ നടത്തുകയാണെങ്കില്‍ കാഴ്ചക്കാരില്ലാതെ ആയിരിക്കണം. ഇത്തരം വേദികളിലും കൊവിഡ് വാക്സീനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ മറ്റു മറ്റു മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണം.റസ്റ്റോറന്റുകള്‍, കഫെകള്‍, കടകള്‍, മറ്റു വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ 50 ശതാമനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. സുരക്ഷ മാനദന്ധങ്ങള്‍ പൂര്‍ണമായി പാലിക്കണം. ഇത്തരം സ്ഥാപനങ്ങളില്‍ വാക്സീനേഷന്‍, സാമൂഹിക അകലം, മാസ്‌കുകള്‍ ധരിക്കല്‍ തുടങ്ങിയ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു.