വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുഎഇയിലെ അഷ്റഫ് അല്‍ ഹസന്‍ റെഡിമെയ്ഡ് ഗാര്‍മെന്‍റ് കമ്പനിയുടെ സെയില്‍സ് വിഭാഗം ജീവനക്കാരനായിരുന്നു.
അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പാലക്കാട് കൂറ്റനാട് ആലൂര്‍ കാശമുക്ക് തടത്തില്‍ പറമ്പില്‍ വീട്ടില്‍ ടി പി റമീസ് (32) ആണ് മരിച്ചത്.
വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുഎഇയിലെ അഷ്റഫ് അല്‍ ഹസന്‍ റെഡിമെയ്ഡ് ഗാര്‍മെന്‍റ് കമ്പനിയുടെ സെയില്‍സ് വിഭാഗം ജീവനക്കാരനായിരുന്നു. മൃതദേഹം ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കണ്ണോട്ട് കാവ് വടക്കേപ്പാട്ട് വീട്ടില്‍ സുനില്‍ കുമാറിനെ (50) ആണ് ദമ്മാമിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആറു വര്‍ഷമായി ദമ്മാമില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: സുമ. മക്കള്‍: നിയ സുനില്‍, നിതാ സുനില്‍.
Also Read: നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ എത്തിയ മലയാളി ഉംറ തീർത്ഥാടകൻ മരിച്ചു
യുഎഇയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി
അബുദാബി: രോഗബാധിതനായി അബുദാബിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ മാടായി പുതിയവളപ്പ് കോയംമടത്തു വീട്ടില്‍ അബൂബക്കര്‍ (63) ആണ് മരിച്ചത്. അബുദാബി പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം രണ്ട് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കോയംമാടത്ത് പരേതരായ കെ.എം മുഹമ്മദ് - ബീബി ദമ്പതികളുടെ മകനാണ്. ഭാര്യ - ആയിഷാ ബീവി. മക്കള്‍ - ബുഷ്റ, അനീസ്, ആശിഫ്. മക്കള്‍ - നൗഫല്‍, ഫിദ, റിഷാദ, മുഹമ്മദ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
