ദീര്‍ഘകാലം ബഹ്‌റൈനില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഒമ്പത് വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്.
റിയാദ്: ഏഴുവര്‍ഷമായി നാട്ടില്‍ പോകാന്‍ സാധിക്കാതെ റിയാദില്‍ കഴിഞ്ഞ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. റിയാദ് എക്‌സിറ്റ് ആറില്‍ ലഘുഭക്ഷണ ശാല നടത്തുകയായിരുന്ന കോഴിക്കോട് കൊടുവള്ളി കാക്കൂര്‍ സ്വദേശി മുണ്ടപ്പുറത്ത് അഷ്റഫ് (50) ആണ് മരിച്ചത്.
ദീര്‍ഘകാലം ബഹ്‌റൈനില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഒമ്പത് വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. ഭാര്യ: സാബിറ. മക്കള്‍: അബ്ദുല്‍ ഫായിസ്, ഫാത്വിമ, ആയിശ ഫിസ. സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍ ഹാജി, കാദര്‍, സലാം, നഫീസ, നസീമ, സുബൈദ. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, പ്ലീസ് ഇന്ത്യ ചെയര്‍മാന്‍ ലത്തീഫ് തെച്ചി എന്നിവര്‍ രംഗത്തുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
