Asianet News MalayalamAsianet News Malayalam

ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

ഒറ്റപ്പാലം വരോട് പുതുപറമ്പില്‍ സിദ്ദീഖ് (51) ആണ് ചികിത്സയിലിരിക്കെ ഒലയ്യ എലൈറ്റ് ഹോസ്പിറ്റലില്‍ നിര്യാതനായത്.

Keralite expat died in saudi
Author
First Published Aug 30, 2022, 7:38 PM IST

റിയാദ്: റിയാദില്‍ ചികിത്സയിലിരുന്ന മലയാളി മരിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശി റിയാദില്‍ നിര്യാതനായി. ഒറ്റപ്പാലം വരോട് പുതുപറമ്പില്‍ സിദ്ദീഖ് (51) ആണ് ചികിത്സയിലിരിക്കെ ഒലയ്യ എലൈറ്റ് ഹോസ്പിറ്റലില്‍ നിര്യാതനായത്.

ഭാര്യ സുലൈഖ. മക്കള്‍: റസീന മറിയം, മുഹ്സിന, സല്‍മാനുല്‍ ഫാരിസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുളള നടപടിക്രമങ്ങളുമായി റിയാദ് പാലക്കാട് ജില്ല കെഎംസിസി, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ പ്രവര്‍ത്തകരായ മാമുക്കോയ, അശറഫ് വെള്ളപ്പാടം, സിദ്ദീഖ് തുവ്വൂര്‍, ദഖവാന്‍ എന്നിവര്‍ രംഗത്തുണ്ട്.

നിര്‍മാണ കമ്പനിയിലുണ്ടായ അപകടത്തില്‍ പ്രവാസി യുവാവ് മരിച്ചു

ബഹ്റൈനില്‍ പ്രവാസി മലയാളി സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു

മനാമ: ബഹ്റൈനില്‍ മലയാളി യുവാവ് സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ചു. എറണാകുളം സ്വദേശിയായ സച്ചിന്‍ സാമുവല്‍ (39) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സ്വിമ്മിങ് പൂളില്‍ ചലനമറ്റ നിലയില്‍ സച്ചിന്‍ സിദ്ധാര്‍ത്ഥിനെ കണ്ടെത്തിയതെന്ന് പരിസരവാസികള്‍ പറഞ്ഞു. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയിലെ സീനിയര്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അടുത്തിടെയാണ് ദുബൈയില്‍ നിന്ന് ബഹ്റൈനിലേക്ക് വന്നത്.

തുബ്ലിയിലെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ഭാര്യയ്‍ക്കും രണ്ട് മക്കള്‍ക്കും ഒപ്പമാണ് അദ്ദേഹം താമസിച്ചിരുന്നത്. നീന്തല്‍ പരിശീലനം ലഭിച്ചിട്ടുള്ള അദ്ദേഹം രാത്രി ഭക്ഷണം കഴിച്ച ശേഷമാണ് പൂളിലേക്ക് പോയത്. രാത്രി പത്ത് മണിയോടെ പരിസരത്ത് സൈക്കള്‍ ചവിട്ടിയിരുന്ന ചില കുട്ടികളാണ് പൂളില്‍ ഒരാള്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് മുതിര്‍ന്നവരെ വിവരം അറിയിച്ചത്.

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ആളുകളെത്തി പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ശ്രമിക്കുകയും ആംബുലന്‍സ് വരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു. രാത്രി 11 മണിയോടെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണം സംഭവിച്ചതെന്നും വെള്ളത്തില്‍ മുങ്ങിയത് കാരണമായുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്നുമാണ് ഔദ്യോഗിക രേഖകളില്‍ പറയുന്നത്.

മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സച്ചിന്‍ സാമുവല്‍ ജോലി ചെയ്‍തിരുന്ന കമ്പനിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

 

 

 

Follow Us:
Download App:
  • android
  • ios