Asianet News MalayalamAsianet News Malayalam

ഒരാഴ്ച മുമ്പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി മലയാളി മരിച്ചു

താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

keralite expat died in uae
Author
First Published Sep 30, 2022, 6:48 PM IST

അജ്മാന്‍: പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി. തൃശൂര്‍ പുന്നയൂര്‍ക്കുളം സ്വദേശി മാവിന്‍ചുവട് പരേതനായ കുരുവളപ്പില്‍ അബ്ദുറഹിമാന്‍ ഹാജിയുടെ മകന്‍ ഹനീഫയാണ് (48) അജ്മാനില്‍ മരിച്ചത്. ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത്. ഒരാഴ്ച മുമ്പാണ് നാട്ടില്‍ നിന്നെത്തിയത്. 

താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. അജ്മാനിലെ ഇറാനി മാര്‍ക്കറ്റില്‍ ഫുഡ് സ്റ്റഫ് കച്ചവടം നടത്തി വരികയായിരുന്നു. മാതാവ്: ഐഷ, ഭാര്യ: റുക്കിയ, മക്കള്‍: ഹിബ, ഹിഷാം, ഐസിന്‍. 

Read More:  പ്രവാസി മലയാളി യുവാവ് കടലില്‍ മുങ്ങി മരിച്ചു

ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസി ഖത്തറില്‍ മരിച്ചു

ദോഹ: പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി. ഏറണാകുളം പേരാവൂര്‍ സ്വദേശി ശ്രീകാന്ത് മാളിയക്കല്‍ ദാസന്‍ (44) ആണ് മകിച്ചത്. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു.

ദോഹയിലെ സിക്ക കാര്‍ സര്‍വീസില്‍ സീനിയര്‍ മെക്കാനിക്കായി ജോലി ചെയ്‍തിരുന്ന അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ നിന്ന് അവധിക്ക് ശേഷം തിരികെയെത്തിയത്. ഭാര്യ - നിമ. മകള്‍ - നിവേദിക. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Read More: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

പ്രവാസി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: തമിഴ്നാട് സ്വദേശിയായ പ്രവാസി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്‌നാട് തഞ്ചാവൂർ മൈലാടുതുറൈ സ്വദേശി ഹസ്സൻ ഫാറൂഖ് (39) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹയാത്ത് നാഷനൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആറ് വർഷമായി റിയാദിലുള്ള ഹസ്സൻ ഫാറൂഖ് ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയാണ്. നാല് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങി വന്നത്. 

മലയാളികളുമായും വിവിധ മലയാളി സംഘടനകളുമായി ബന്ധമുള്ള ഹസ്സൻ സാമൂഹിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു. പിതാവ് - മുഹമ്മദ് റസൂൽ. മാതാവ് - മഹമൂദ ബീവി. ഭാര്യ - ബാനു. മകൻ - ഹാഷിം. ദമ്മാമിലുള്ള സഹോദരൻ തമീമുൽ അൻസാരി നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി റിയാദിൽ എത്തിയിട്ടുണ്ട്. സാമൂഹിക പ്രവർത്തകരായ തോമസ് കുര്യൻ, കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദിഖ് തുവ്വൂർ തുടങ്ങിയവർ നടപടികള്‍ക്കായി രംഗത്തുണ്ട്.

Follow Us:
Download App:
  • android
  • ios