തിങ്കളാഴ്ച ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോയിരുന്നു. അതിന് ശേഷം കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കളും കൂടെ ജോലി ചെയ്യുന്നവരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.

ദോഹ: പ്രവാസി മലയാളി യുവാവ് ഖത്തറിൽ കടലില്‍ മുങ്ങി മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി പരിയങ്ങാട് തടയിൽ അൻസിൽ (29) ആണ് അല്‍ വക്രയിലെ കടലില്‍ മുങ്ങി മരിച്ചത്. 

അബു ഹമൂറിലെ വില്ലാ മാർട്ട് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. തിങ്കളാഴ്ച ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോയിരുന്നു. അതിന് ശേഷം കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കളും കൂടെ ജോലി ചെയ്യുന്നവരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ മോർച്ചറിയിൽ മൃതദേഹം ഉള്ളതായി വിവരം ലഭിക്കുന്നത്.

കടലില്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെ തന്നെ മൃതദേഹം കണ്ടെടുത്ത് മോർച്ചറിയിലേക്ക് മാറ്റിയെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ബുധനാഴ്ച വൈകിട്ടാണ് മോർച്ചറിയിലെത്തി മൃതദേഹം അൻസിലിൻറേതാണെന്ന് ബന്ധപ്പെട്ടവർ തിരിച്ചറഞ്ഞത്. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച രാത്രിയിൽ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: ഫാത്തിമ ശബാന. 

Read More: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ദിവസങ്ങള്‍ മുമ്പ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസി മരിച്ചു

ദോഹ: ഏറണാകുളം സ്വദേശിയായ പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി. പേരാവൂര്‍ സ്വദേശി ശ്രീകാന്ത് മാളിയക്കല്‍ ദാസന്‍ (44) ആണ് മകിച്ചത്. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു.

ദോഹയിലെ സിക്ക കാര്‍ സര്‍വീസില്‍ സീനിയര്‍ മെക്കാനിക്കായി ജോലി ചെയ്‍തിരുന്ന അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ നിന്ന് അവധിക്ക് ശേഷം തിരികെയെത്തിയത്. ഭാര്യ - നിമ. മകള്‍ - നിവേദിക. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Read More: പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

ദുബൈ: മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി. കണ്ണൂര്‍ കൂത്തുപറമ്പ് പനമ്പ്രാല്‍ മെരുവമ്പായ് ഖലീല്‍ (37) ആണ് മരിച്ചത്. ദുബൈയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പിതാവ് - ഉസൈന്‍. മാതാവ് - സഫിയ. ഭാര്യ - ഷഹറ. മക്കള്‍ - അസബ്, അസീന്‍. സഹോദരങ്ങള്‍ - അഷ്‍കര്‍, അഫ്രീദ്, ഷഫീദ, ഷമീന, ഷര്‍മിന, ഷാനിബ. വ്യാഴാഴ്ച രാവിലെയോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.