25 വര്‍ഷത്തിലേറെയായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹത്തിന് റിയാദില്‍ സാലിഹ് അബ്ദുല്ല അല്‍രാജ്ഹി കമ്പനിയിലായിരുന്നു ജോലി.

റിയാദ്: മലയാളി സൗദി അറേബ്യയിലെ റിയാദില്‍ ഉറക്കത്തിനിടെ മരിച്ചു. പൊന്നാനി ബീയം സ്വദേശി പുതിയേടത്ത് സിദ്ദിഖ് (64) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന അദ്ദേഹം ഉറക്കത്തില്‍ മരണപ്പെടുകയായിരുന്നു.

25 വര്‍ഷത്തിലേറെയായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹത്തിന് റിയാദില്‍ സാലിഹ് അബ്ദുല്ല അല്‍രാജ്ഹി കമ്പനിയിലായിരുന്നു ജോലി. ഭാര്യ: സൈനബ. മക്കള്‍: ലുക്മാനുല്‍ ഹക്കിം, ബെന്‍സീറ, സൂറ, ഹാജറ. മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ബഷീര്‍ കോട്ടക്കല്‍, റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രവര്‍ത്തകന്‍ ഷംസു പുനലൂര്‍ എന്നിവര്‍ രംഗത്തുണ്ട്.