കിലോ രണ്ടില്‍ വാഹന സ്പെയര്‍പാര്‍ട്സ് മേഖലയിലാണ് ജോലി നോക്കിയിരുന്നത്. ജിദ്ദ ആലുവ കൂട്ടായ്മ പ്രസിഡന്റ്, എറണാകുളം ജില്ലാ കെ.എം.സി.സി കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റിയാദ്: രണ്ടു പതിറ്റാണ്ടിലേറെ കാലം ജിദ്ദയില്‍ പ്രവാസിയായിരുന്ന കളമശ്ശേരി വടക്കേപ്പുറത്ത് കരുന്നപ്പിള്ളി കുഞ്ഞിമുഹമ്മദിന്റെ മകന്‍ ഷാഹുല്‍ ഹമീദ് (55) നാട്ടില്‍ നിര്യാതനായി. ക്യാന്‍സര്‍ രോഗബാധിതനായി ചികിത്സാര്‍ഥം നാട്ടില്‍ കഴിയുന്നതിനിടെയാണ് മരണം.

കിലോ രണ്ടില്‍ വാഹന സ്പെയര്‍പാര്‍ട്സ് മേഖലയിലാണ് ജോലി നോക്കിയിരുന്നത്. ജിദ്ദ ആലുവ കൂട്ടായ്മ പ്രസിഡന്റ്, എറണാകുളം ജില്ലാ കെ.എം.സി.സി കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതാവ്: ഐഷു. ഭാര്യ: താഹിറ. മക്കള്‍: ഐഷ, അസ്്ന, ഫാത്തിമ ഹനാന്‍. മരുമക്കള്‍: ഫിറോസ്, റമീസ്. ഷാഹുല്‍ ഹമീദിന്റെ നിര്യാണത്തില്‍ ജിദ്ദ ആലുവ കൂട്ടായ്മ അനുശോചിച്ചു.