താമസസ്ഥലത്ത് നിന്ന് ഇറങ്ങിയ ഇദ്ദേഹം ഒരു ദിവസം കഴിഞ്ഞിട്ടും തിരികെ എത്തിയില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പൊലീസിനെ ബന്ധപ്പെട്ടപ്പോഴാണ് മൃതദേഹം മോര്‍ച്ചറിയിലുള്ള വിവരം ലഭിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് ആരാച്ചാം വീട്ടില്‍ മുഹമ്മദ് റസാഖിനെ(60) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അബ്ബാസിയ ടെലികമ്മ്യൂണിക്കേഷന്‍ കെട്ടിടത്തിന് പിന്നിലാണ് മൃതദേഹം കണ്ടെത്തിയത്. താമസസ്ഥലത്ത് നിന്ന് ഇറങ്ങിയ ഇദ്ദേഹം ഒരു ദിവസം കഴിഞ്ഞിട്ടും തിരികെ എത്തിയില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പൊലീസിനെ ബന്ധപ്പെട്ടപ്പോഴാണ് മൃതദേഹം മോര്‍ച്ചറിയിലുള്ള വിവരം ലഭിച്ചത്. ഭാര്യ: ഷീജ. മൂന്ന് മക്കളുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona