അൽ ഹസ്സയിലെ ഹുഫൂഫിൽ ഇൻഡസ്ട്രിയല്‍ മേഖലയിലെ ഒരു വർക്ക്ഷോപ്പിലാണ് വൈകിട്ടോടെ തീപിടിത്തമുണ്ടായത്.
ദമ്മാം: സൗദി അറേബ്യയിലെ അല്‍ ഹസയില്‍ ഇന്നലെയുണ്ടായ വന്‍ തീപിടിത്തത്തില്‍ മരിച്ചവരില്‍ പ്രവാസി മലയാളിയും. തിരുവനന്തപുരം സ്വദേശിയാണ് തീപിടിത്തത്തില്‍ മരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട് താമസിക്കുന്ന നിസാം എന്ന അജ്മല്‍ ഷാജഹാനാണ് മരണപ്പെട്ടത്.
തീപിടിത്തത്തില്‍ 10 പേരാണ് മരിച്ചത്. എട്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞവയില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരും മൂന്ന് പേര്‍ ബംഗ്ലാദേശ് പൗരന്മാരുമാണെന്നാണ് വിവരം. അൽ ഹസ്സയിലെ ഹുഫൂഫിൽ ഇൻഡസ്ട്രിയല്‍ മേഖലയിലെ ഒരു വർക്ക്ഷോപ്പിലാണ് വൈകിട്ടോടെ തീപിടിത്തമുണ്ടായത്.
കാര്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് തീ പടര്‍ന്നു പിടിക്കുകയായിരുന്നെന്നാണ് വിവരം. വര്‍ക്ക്‌ഷോപ്പിന്റെ മുകളില്‍ താമസിച്ചവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ അല്‍ ഹസ സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റി. വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തിയ പത്തോളം അഗ്നിശമനസേനാ സംഘങ്ങളാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്‍റെ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
Read Also - സൗദിയില്‍ വൻ തീപിടിത്തം; 10 മരണം, ഒരാള്‍ മലയാളിയെന്ന് സൂചന, മരിച്ചവരില്‍ അഞ്ച് ഇന്ത്യക്കാര്‍
സന്ദർശന വിസയില്‍ എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: സന്ദർശന വിസയിൽ സൗദി അറേബ്യയിലെത്തിയ മലയാളി വയോധികൻ നിര്യാതനായി. റിയാദിൽനിന്ന് 300 കിലോമീറ്ററകലെ ലൈല അഫ്ലാജിൽ കൊല്ലം കരുനാഗപ്പള്ളി കട്ടിൽക്കടവ് അടിനാട് സ്വദേശി കൊച്ചുതറയിൽ റഹീം (75) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
ലൈല അഫ്ലാജിലുള്ള മകളുടെ അടുത്ത് സന്ദർശന വിസയിൽ കുറച്ച് നാൾ മുമ്പാണ് ഇദ്ദേഹം എത്തിയത്. അസുഖബാധിതനായി ദിവസങ്ങളായി ലൈല അഫ്ലാജിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മൃതദേഹം അഫ്ലാജിൽ ഖബറടക്കും. അതിന് വേണ്ടിയുള്ള നടപടികൾ പൂർത്തീകരിക്കാൻ ലൈല അഫ്ലാജ് കെ.എം.സി.സി ഭാരവാഹികളും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങും രംഗത്തുണ്ട്. പിതാവ്: മൊയ്തീൻ കുഞ്ഞ് (പരേതൻ), മാതാവ്: ശരീഫ ബീവി (പരേത), ഭാര്യ: ഫാത്തിമത്ത് (പരേത).
Read Also - കടുത്ത ശ്വാസംമുട്ടല്‍; 49കാരന്റെ എക്‌സ് റേ പരിശോധനയില്‍ ഞെട്ടി ഡോക്ടര്‍മാര്‍!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

