രണ്ടാഴ്ചമുമ്പ് കൈകാലുകള്‍ക്ക് തളര്‍ച്ച അനുഭവപ്പെട്ടതിനെതുടര്‍ന്ന് നടക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്ന ഇദ്ദേഹത്തെ ബുഖൈരിയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗാവസ്ഥ ഗുരുതരമായിരുന്നിട്ടുകൂടി ഭാരിച്ച ചികിത്സാ ചെലവ് താങ്ങാന്‍ സാധിക്കാതെ വന്നപ്പോള്‍ താമസസ്ഥലത്തേക്ക് തിരികെ കൊണ്ടുവരേണ്ടിവന്നു.
റിയാദ്: ദുരിതപൂര്‍ണമായ പ്രവാസം അവസാനിപ്പിച്ച് കൊല്ലം (Kollam) കരുനാഗപ്പള്ളി സ്വദേശി ഷിഞ്ജു താജുദ്ദീന്‍ നാട്ടിലേക്ക് മടങ്ങി. മൂന്ന് വര്‍ഷമായി സൗദിയിലെ (Saudi Arabia) ഖസീം പ്രവിശ്യയില്‍ പ്രവാസിയായ ഇദ്ദേഹം രേഖകള്‍ ഇല്ലാതെയും സ്‌പോണ്‍സറുടെ അടുത്തുനിന്ന് ഒളിച്ചോടിയെന്ന 'ഹുറൂബ്' കേസില്‍ പെട്ടും കഴിയുകയായിരുന്നു. ഇതിനിടെ സൗദിയില്‍ പലയിടങ്ങളിലായി ജോലി ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷമായി ഖസീം പ്രവിശ്യയിലെ ബുഖൈരിയയില്‍ ജോലി ചെയ്തുവരികയായിരുന്നു.
രണ്ടാഴ്ചമുമ്പ് കൈകാലുകള്‍ക്ക് തളര്‍ച്ച അനുഭവപ്പെട്ടതിനെതുടര്‍ന്ന് നടക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്ന ഇദ്ദേഹത്തെ ബുഖൈരിയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗാവസ്ഥ ഗുരുതരമായിരുന്നിട്ടുകൂടി ഭാരിച്ച ചികിത്സാ ചെലവ് താങ്ങാന്‍ സാധിക്കാതെ വന്നപ്പോള്‍ താമസസ്ഥലത്തേക്ക് തിരികെ കൊണ്ടുവരേണ്ടിവന്നു. ഇദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ ഖസീം പ്രവാസി സംഘം ബുഖൈരിയ യൂനിറ്റ്പ്രവര്‍ത്തകരായ സാജിദ് ചെങ്കളം, അന്‍സാദ് കരുനാഗപ്പള്ളി എന്നിവരുടെ ശ്രദ്ധയില്‍പ്പെടുകയും കേന്ദ്ര ജീവകാരുണ്യ വിഭാഗത്തെ അറിയിക്കുകയുമായിരുന്നു.
ഖസീം പ്രവാസി സംഘം കേന്ദ്ര ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നൈസാം തൂലിക, സാമൂഹിപ്രവര്‍ത്തകന്‍ ഹരിലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിഷയം ഇന്ത്യന്‍ എംബസിയെ അറിയിച്ചു. എംബസിയുടെ കൂടി ശ്രമഫലമായി ബന്ധപ്പെട്ട സൗദി വകുപ്പുകളും ഉദ്യോഗസ്ഥരും സഹായഹസ്തവുമായി മുന്നോട്ടുവന്നതോടെ ഷിഞ്ജുവിന് നാട്ടിലേക്കുള്ള വഴിയൊരുങ്ങി. കഴിഞ്ഞിദിവസം രാവിലെയുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ഷിഞ്ജു നാട്ടിലെത്തി.
സൗദിയില്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 13,771 നിയമലംഘകര്‍ അറസ്റ്റില്‍
പക്ഷാഘാതം ബാധിച്ച് കന്യാകുമാരി സ്വദേശി സൗദിയിലെ ആശുപത്രിയിൽ
റിയാദ്: പക്ഷാഘാതം (Stroke) ബാധിച്ച് കന്യാകുമാരി (Kanyakumari) സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിലെ ആശുപത്രിയിൽ കഴിയുന്നു. താമസസ്ഥലത്ത് വച്ച് പക്ഷാഘാതം ബാധിച്ച് കുഴഞ്ഞുവീണ് ഖത്വീഫ് അൽ സഹ്റ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കന്യാകുമാരി തക്കല മൂലച്ചൽ സ്വദേശി ബാലചന്ദ്രൻ (36). കെട്ടിട നിർമാണ തൊഴിലാളിയായ ഇദ്ദേഹം ആറു വർഷമായി ഖത്വീഫിലും പരിസര പ്രദേശങ്ങളിലുമായി ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ മാസം 28ന് റൂമിൽ കുഴഞ്ഞുവീണ ബാലചന്ദ്രനെ സുഹൃത്തുക്കൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ഖത്വീഫിലെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ ഷാജഹാൻ കൊടുങ്ങല്ലൂർ, ഷാഫി വെട്ടം എന്നിവർ ഇടപെട്ട് അദ്ദേഹത്തിന്‍റെ ചികിത്സാനടപടികൾ വിലയിരുത്തുകയും ആവശ്യമായ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ബാലചന്ദ്രന്‍റെ സഹോദരി ഭർത്താവായ സ്റ്റാൻലിൻ ഇവരുടെ കൂടെ ഉണ്ട്. ഇതുവരെ വെൻറിലേഷൻ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത് ഇപ്പോൾ നില കുറച്ചു മെച്ചപ്പെട്ടതിനെ തുടർന്ന് വെന്‍റിലേഷൻ മാറ്റിയിട്ടുണ്ട്. പഴയ ജീവിതത്തിലേക്ക് അദ്ദേഹത്തിന് തിരിച്ചുവരാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് അദ്ദേഹത്തിന്‍റെ കുടുംബവും ഡോക്ടറും സഹപ്രവർത്തകരും. നാട്ടിൽ അമ്മയും ഭാര്യയുമാണ് അദ്ദേഹത്തിനുള്ളത്. കുടുംബത്തിന്‍റെ ഏക ആശ്രയമാണ് ബാലചന്ദ്രൻ.
സൗദി അറേബ്യയിൽ കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങള്‍ പിൻവലിച്ചു, ഇനി മാസ്‍കും ക്വാറന്റീനും വേണ്ട
റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ (Covid restrictions) പിൻവലിച്ചു. തുറസായ സ്ഥലങ്ങളില്‍ മാസ്‍ക് ധാരണവും സാമൂഹിക അകലം പാലനവും (social distance and wearing masks outdoor) ഒഴിവാക്കി. എന്നാല്‍ അടച്ചിട്ട റൂമുകൾക്കകത്ത് (indoors) മാസ്‍ക് ധരിക്കണം.
കൊവിഡ് വാക്സിൻ ഡോസുകൾ പൂർത്തിയാക്കാത്തവർ സൗദിയിലേക്ക് പ്രവേശിക്കുമ്പോഴുള്ള ഹോട്ടല്‍, ഹോം ക്വാറന്റീനുകൾ ഒഴിവാക്കി. രാജ്യത്തേക്ക് പ്രവേശിക്കാൻ നെഗറ്റീവ് പി.സി.ആർ അല്ലെങ്കില്‍ ആന്റിജൻ പരിശോധന ഫലവും ഇനി ആവശ്യമില്ല. മക്കയിലെ മസ്ജിദുൽ ഹറം, മദീനയിലെ മസ്ജിദുന്നബവി എന്നിവിടങ്ങളിലും രാജ്യത്തെ മറ്റു പള്ളികളിലും സാമൂഹിക അകലം പാലിക്കൽ ഒഴിവാക്കി. എന്നാൽ ഇവിടങ്ങളിൽ മാസ്‍ക് ധരിക്കേണ്ടത് നിർബന്ധമാണ്. ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവുകള്‍ ഇതിനോടകം നിലവില്‍ വന്നു. രാജ്യത്തേത്ത് സന്ദര്‍ശക വിസകളില്‍ വരുന്നവര്‍ കൊവിഡ് രോഗ ബാധിതരായാല്‍ അതിന്റെ ചികിത്സയ്‍ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം.
