ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് റിയാദിലെ കിങ് സല്‍മാന്‍ ആശുപത്രിയിലും പിന്നീട് കിങ് ഫഹദ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹൃദയശസ്ത്രക്രിയ നടത്തിയെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.

റിയാദ്: കെ.എം.സി.സി(KMCC) ഭാരവാഹിയും റിയാദില്‍(Riyadh) ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഉമര്‍ മീഞ്ചന്ത ഹൃദയാഘാതം(heart attack) മൂലം മരിച്ചു. കെ.എം.സി.സി കോഴിക്കോട്(Kozhikode) ജില്ലാ വൈസ് പ്രസിഡന്റും കോഴിക്കോട് മീഞ്ചന്ത ഉളിശേരിക്കുന്ന് സ്വദേശിയുമായ ഉമര്‍ പുതിയടത്ത് (54) ആണ് ഇന്നലെ രാത്രിയില്‍ റിയാദിലെ ആശുപത്രിയില്‍ മരിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് റിയാദിലെ കിങ് സല്‍മാന്‍ ആശുപത്രിയിലും പിന്നീട് കിങ് ഫഹദ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹൃദയശസ്ത്രക്രിയ നടത്തിയെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. 25 വര്‍ഷമായി റിയാദിലുള്ള ഇദ്ദേഹം റിയാദ് സുലൈയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. റിയാദ് കെ.എം.സി.സി, സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്.ഐ.സി), പ്രാദേശിക സംഘടനകളുടെ കൂട്ടായ്മയായ ഫോര്‍ക്ക എന്നിവയുടെ പ്രവര്‍ത്തകനാണ്. ഭാര്യ: സമീന. മക്കള്‍: ഫര്‍ഹാന, ആദില്‍, നബ്ഹാന്‍, ആയിശ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മൊയ്തീന്‍ കുട്ടി തെന്നല, അര്‍ശുല്‍ അഹമ്മദ്, ഉസ്മാന്‍ അലി പാലത്തിങ്ങല്‍ തുടങ്ങിയവര്‍ രംഗത്തുണ്ട്.

Shot Dead|അമേരിക്കയില്‍ മലയാളിയെ വെടിവെച്ച് കൊലപ്പെടുത്തി

പ്രവാസി മലയാളി അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: മലയാളി അധ്യാപിക സൗദി അറേബ്യയില്‍(Saudi Arabia) ഹൃദയാഘാതം (heart attack)മൂലം മരിച്ചു. ബുറൈദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപിക ആലപ്പുഴ സ്വദേശി ജാസ്മിന്‍ അമീന്‍ (53) ആണ് മരിച്ചത്.

സ്‌കൂളില്‍ നിന്ന് ജോലികഴിഞ്ഞ് വീട്ടിലെത്തിയ ശേഷം വിശ്രമിക്കുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വെച്ച് അന്ത്യം സംഭവിച്ചു. പത്ത് വര്‍ഷമായി ഈ സ്‌കൂളില്‍ അധ്യാപികയാണ്. ഭര്‍ത്താവ്: മുഹമ്മദ് അമീന്‍. അലിയ അമീന്‍ ഏക മകളാണ്. ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നൈസാം തൂലിക, കേന്ദ്രകമ്മറ്റി അംഗം മനാഫ് ചെറുവട്ടൂര്‍ എന്നിവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി രംഗത്തുണ്ട്.